General News

കര്‍ണാടക മന്ത്രിയുടെ വസതിയില്‍ റെയ്ഡ്- രാജ്യസഭയില്‍ പ്രതിഷേധം

Wed, Aug 02, 2017

Arabianewspaper 157
കര്‍ണാടക മന്ത്രിയുടെ വസതിയില്‍ റെയ്ഡ്- രാജ്യസഭയില്‍ പ്രതിഷേധം

കര്‍ണാടക ഊര്‍ജ്ജ മന്ത്രി ഡി കെ ശിവകുമാറിന്റെ വസതിയിലും ഗുജറാത്തിലെ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലും നടത്തിയ ആദായ നികുതി റെയ്ഡില്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം.


റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിച്ച ബിജെപി നേതാക്കളുടെ വസതികളില്‍ ആദായ നികുതി റെയ്ഡ് എന്തു കൊണ്ട് നടത്തുന്നില്ലെന്നും രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ് ചോദിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം നല്‍കി ബിജെപിയിലേക്ക് ആകര്‍ഷിക്കുന്ന നേതാക്കളുടെ വസതിയിലാണ് ആദ്യം റെയ്ഡ് നടത്തേണ്ടതെന്ന് ആസാദ് പറഞ്ഞു.


ബഹളം മൂലം രാജ്യസഭ നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിക്കുന്നതിന്റെ ചുമതലയുള്ള മന്ത്രിയുടെ വസതിയില്‍ ഇപ്പോള്‍ റെയ്ഡ് നടത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.


അതേസമയം, റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്നും എംഎല്‍എമാരെ പരിശോധിച്ചിട്ടില്ലെന്നും കര്‍ണാടക മന്ത്രി വസതിയില്‍ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹം റിസോര്‍ട്ടില്‍ കഴിയുന്നതായി സൂചന ലഭിച്ചതിനാല്‍ അവിടെ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുക മാത്രമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി വിശദികരിച്ചു

Tags : Rajya Sabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ