General News

കര്‍ണാടക മന്ത്രിയുടെ വസതിയില്‍ റെയ്ഡ് , അഞ്ചു കോടി രൂപ പിടിച്ചെടുത്തു

Wed, Aug 02, 2017

Arabianewspaper 163
കര്‍ണാടക മന്ത്രിയുടെ വസതിയില്‍ റെയ്ഡ് , അഞ്ചു കോടി രൂപ പിടിച്ചെടുത്തു

കര്‍ണാടക ഊര്‍ജ്ജ മന്ത്രി ഡി കെ ശിവകുമാറിന്റെ വസതിയില്‍ നിന്ന് അഞ്ചുു കോടി രൂപ ആദായ നികുതി റെയ്ഡില്‍ കണ്ടെടുത്തു. മന്ത്രിയുമായി ഗുജറാത്ത് എംഎല്‍എമാര്‍ താമസിക്കുന്ന ബംഗലൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ എത്തിയ ശേഷം നടത്തിയ പരിശോധനയിലും രേഖകളില്ലാത്ത പണം കണ്ടെടുത്തു. രാവിലെ ആദായ നികുതി ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലെത്തി രേഖകളും മറ്റും പരിശോധിച്ചു, ഡി കെ ശിവകുമാറിന്റെ ഡെല്‍ഹിയിലെ വസതിയില്‍ നിന്നാണ് അഞ്ചു കോടി രൂപയാണ് റെയ്ഡില്‍ പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ശിവകുമാറിന്റെ ഓഫീസുകളിലും ബന്ധമുള്ള 39 ഇടങ്ങളിലും 120 ആദായ നികുതി ഉദ്യോഗസ്ഥര്‍ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്.


ബിജെപിയുടെ കുതിരക്കച്ചവടത്തെ ഭയന്ന് ഗുജറാത്ത് വിട്ട് ബംഗലൂരില്‍ സുരക്ഷാ താവളം കണ്ടെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെയാണ് താമസിക്കുന്നത്.


ഒരു രാത്രി തങ്ങാന്‍ 12,000 രൂപ ചെലവുള്ള ഹോട്ടലില്‍ ആരാണ് ഇവര്‍ക്കായി പണം നല്‍കുന്നതെന്ന് കണ്ടെത്താനാണ് ആദായ നികുത് റെയ്ഡ് എന്ന് കരുതുന്നു.


റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ ചുമതലയുള്ള ഡി കെ ശിവകുമാറിന്റെ വസതിയിലും ആദായ നികുതി വകുപ്പ് ഒരേ സമയമാണ് റെയ്ഡ് നടത്തിയത്.


സിആര്‍പിഎഫ് പോലീസാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കിയിത്. റിസോര്‍ട്ടില്‍ താമസി്ക്കുന്ന 44 എംഎല്‍എമാരില്‍ ഒരാള്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Tags : Gujarat MLA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ