General News

മലയാളി നേഴ്‌സ് വിദേശി ഭര്‍ത്താവിനെ വെട്ടി നുറുക്കി നൂറു കഷ്ണങ്ങളാക്കി കുടിവെള്ള ടാങ്കില്‍ തള്ളി

Wed, Aug 02, 2017

Arabianewspaper 303
മലയാളി നേഴ്‌സ്  ഭര്‍ത്താവിനെ വെട്ടി നുറുക്കി നൂറു കഷ്ണങ്ങളാക്കി കുടിവെള്ള ടാങ്കില്‍ തള്ളി

യെമനില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി നേഴ്‌സ് ഭര്‍ത്താവിനെ കൊന്ന് നൂറിലധികം കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ കുടിവെള്ള ടാങ്കില്‍ തള്ളി.


നാലു ദിവസം പഴക്കമുള്ള ശരീരാവശിഷ്ടങ്ങളില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം പൈപ്പുകളില്‍ എത്തിയതോടെ ടാങ്ക് പരിശോധി്ച്ചവരാണ് ചാക്കില്‍ ശരീര ഭാഗങ്ങള്‍ ചിഞ്ഞ നിലയില്‍ കണ്ടത്.


മാംസാവശിഷ്ടങ്ങള്‍ ആറോ ബോധപൂര്‍വം ഉപദ്രവിക്കാന്‍ തള്ളിയാതാണെന്ന് കരുതി മാലിന്യപ്പെട്ടിയില്‍ തള്ളാന്‍ ഒരുങ്ങുമ്പോഴാണ് മനുഷ്യന്റെ കൈപ്പത്തിയും മറ്റും ശ്രദ്ധയില്‍ പെട്ടത്. ഇതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ വാച്ച് മാന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.


പോലീസ് ഫ്‌ളാറ്റിലെ എല്ലാ താമസക്കാരേയും വിളി്ച്ച് ചോദ്യം ചെയ്തപ്പോഴാണ് മലയാളി നേഴ്‌സിനേയും ഭര്‍ത്താവിനേയും കാണാനില്ലെന്ന് മനസിലായത്. ഇവരുടെ ഫ്‌ളാറ്റ് തുറന്നപ്പോള്‍ രക്തക്കറയുള്ള കത്തിയും മറ്റും കണ്ടെടുത്തു.


മലയാളി നേഴ്‌സിനെ യെമനിയായ യുവാവ് കൊന്നെന്നാണ് പലരും ആദ്യം കരുതിയത്. എന്നാല്‍, ശരീര ഭാഗങ്ങളുടെ ഫോറന്‍സിക് പരിശോധന ഫലത്തില്‍ പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്ന് തെളിഞ്ഞു.


ഇതോടെ നിമിഷപ്രിയ തോമസ് എന്ന യുവതിയെ പോലീസ് തിരഞ്ഞു. യെമനില്‍ നിന്നും റോഡ് മാര്‍ഗം ഇവര്‍ മറ്റു രാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. ഒരു വര്‍ഷം മുമ്പാണ് യുവതി ഒരേ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന യെമനി യുവാവുമായി പ്രണയത്തിലായി വിവാഹം കഴിച്ചത്.


എന്നാല്‍, ഇവരുടെ വിവാഹം നിയമപരമാണോ എന്ന കാര്യം സംശയമാണെന്ന് പോലീസ് കരുതുന്നു. യുവാവിന് വേറെ ഭാര്യയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതി ഇയാളെ കൊലപ്പെടുത്തിയെതെന്നും സംശയമുണ്ട്.


യെമനിലെ ആഭ്യന്തര സംഘര്‍ഷം മുലം കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാരെ എല്ലാവരേയും ഒഴിപ്പിക്കുകയും ഇനിയും തുടരുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിക്കുകയും ചെയ്തതാണ്. ഇതിനെ തുടര്‍ന്ന് യെമനിലെ ഇന്ത്യന്‍ എംബസി അടച്ചു പൂട്ടിയിരുന്നു.


ഇപ്പോള്‍ ജിബൂട്ടിയിലുള്ള ഇന്ത്യന്‍ എംബസിയാണ് യെമനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നത്. യെമനി പോലീസ് ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ