General News

അജുവര്‍ഗീസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ല- കോടതി, റിമയ്‌ക്കെതിരേ കേസ് എടുത്തേക്കും

Tue, Aug 01, 2017

Arabianewspaper 259
അജുവര്‍ഗീസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ല- കോടതി

പീഡനത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടന്‍ അജുവര്‍ഗീസിനെതിരായ എഫ് ഐആര്‍ റദ്ദു ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. വിഷയത്തില്‍ തനിക്ക് പരാതി ഇല്ലെന്ന് നടിയുടെ സത്യവാങ്മൂലത്തിനൊപ്പമാണ് എഫ്‌ഐആര്‍ റദ്ദു ചെയ്യണമെന്ന് കാണിച്ച് അജു വര്‍ഗീസ് ഹര്‍ജി നല്‍കിയത്.


കോടതിക്ക് പുറത്ത് വാദിയുമായി സമവായപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കേസ് പിന്‍വലിക്കാന്‍ പോലീസിനോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.


ഇരയ്ക്ക് പരാതി ഇല്ലെങ്കില്‍ കുറ്റം ഇല്ലാതാകുന്നില്ലെന്ന് കോടതി പറഞ്ഞത് പോലീസിന് ബലമായിട്ടുണ്ട്. എന്നാല്‍, അജു വര്‍ഗീസിനൊപ്പം നടിയുട പേര് പരാമര്‍ശിച്ച നടി റിമ കല്ലിങ്കലിനെതിരെ പോലീസ് കേസെടുത്തിട്ടില്ല. റിമയ്‌ക്കെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി പോലീസിന് കത്ത് നല്‍കിയിരുന്നു. സമാനമായ കത്തുമായി എത്തിയ അജു വര്‍ഗീസിനെതിരെ എഫ്‌ഐആര്‍ ഉള്ളതിനാല്‍ റിമയ്‌ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്ന അവസ്ഥയാണിപ്പോള്‍ ഉള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ