General News

രാഷ്ട്രീയ സംഘര്‍ഷം : കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടും കേരളം മറുപടി നല്‍കിയില്ല

Tue, Aug 01, 2017

Arabianewspaper 179
രാഷ്ട്രീയ സംഘര്‍ഷം : കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടും കേരളം മറുപടി നല്‍കിയില്ല

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍.


പാര്‍ലമെന്റില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യത്തിന് മറുപടി പറയവെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി എഴുതി നല്‍കിയ മറുപടിയിലാണ് ഇത്തരം പരാമര്‍ശമുള്ളത്


കഴിഞ്ഞ ജൂലൈ 17 നും 24 നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിന് കത്തയച്ചിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ത്. ഇത് തടയാന് സ്വീകരിച്ച നടപടികള്‍ എന്ത് എന്നൊക്കെ ആരാഞ്ഞായിരുന്നു കത്ത്.


 


കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി സദാശിവം വിളിച്ചു വരുത്തിയത് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനിടയിലാണ് കേരളത്തിലെ ക്രമസമാധാന ലംഘനത്തിന് കാരണമായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായവ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് അയച്ചത്.

Tags : Kerala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ