General News

മുഖ്യമന്ത്രിയുടെ നടപടിയില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

Tue, Aug 01, 2017

Arabianewspaper 196
മുഖ്യമന്ത്രിയുടെ നടപടിയില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ സിപിഎം ദേശീയ നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രി സംയമനം പാലിക്കേണ്ടിയിരുന്നുവെന്ന് സിപിഎം ദേശീയ നേതൃത്‌നം അഭിപ്രായപ്പെട്ടു.


ബിജെപി നേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തിയ മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് കടക്ക് പുറത്ത് എന്ന് ആക്രോശിച്ചെന്ന സംഭവം ഗൗരവമായാണ് ദേശീയ നേതൃത്വം കാണുന്നത്.


തിരുവനന്തപുരത്തെ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ചെന്നതും ദേശീയ നേതൃത്വത്തിന് അതൃപ്തിയായി. ഇത്തരം സംഭവങ്ങളോടെ സമീപകാലത്ത് ബിജെപി നേരിട്ട അഴിമതി വിഷയത്തില്‍ നിന്ന് പാര്‍ട്ടിക്ക് രക്ഷ നേടാനായെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയര്‍ത്ത സംഭവത്തോടെ ബിജെപിയില്‍ നിന്നും ശ്രദ്ധ മുഖ്യമന്ത്രിയിലേക്ക് വന്നെന്നും പാര്‍ട്ടി വിലയിരുത്തുന്നു.


തലസ്ഥാന നഗരിയില്‍ അക്രമ സംഭവങ്ങള്‍ വ്യാപാകമായതോടെ സര്‍വ കക്ഷി യോഗം വിളിക്കാനും ദേശീയ നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.


ഗവര്‍ണര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സമാധാന ചര്‍ച്ച നടന്നതെന്ന പ്രതീതിയാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ രോഷ പ്രകടനം മുലം ചര്‍ച്ചയ്ക്ക് തയ്യാറായ സിപിഎമ്മിന്റെ അനുഭാവ നീക്കത്തിന്റെ തിളക്കം കുറച്ചതായും ദേശീയ നേതൃത്വം വിലയിരുത്തി.

Tags : CPM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ