General News

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണല്‍ സെന്‍കുമാറിന് അനുകൂല വിധി

Tue, Aug 01, 2017

Arabianewspaper 234
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണല്‍ സെന്‍കുമാറിന് അനുകൂല വിധി

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലില്‍ അംഗമാകാനുള്ള മുന്‍ ഡിജിപി സെന്‍കുമാറിനുള്ള തടസം നീങ്ങി. കേരള സര്‍ക്കാരിന്റെ തടസവാദം ഹൈക്കോടതി തള്ളി.


നിലവിലെ പട്ടികയില്‍ സെന്‍കുമാര്‍ ഉള്‍പ്പെട്ടിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് പട്ടികയില്‍ ഉള്‍പ്പെട്ട സെന്‍കുമാറിനെ തടയാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് ഇതിലൂടെ തിരിച്ചടി നേരിട്ടത്.


മുമ്പ് സെന്‍കുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍കുമാറിനെ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ കേരളം തടസവാദം ഉന്നയിക്കുകയായിരുന്നു. ഐഎഎസ് കാരനായിരിക്കും ഇത്തരം പദവികള്‍ക്ക് അഭികാമ്യമെന്ന ദുര്‍ബല വാദമാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.


സെന്‍കുമാറിന്റെ നിയമനം വൈകുന്നതിലുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് വിധി. പോലീസ് മേധാവിയായിരുന്നപ്പോള്‍ സെന്‍കുമാറിനെതിരെ നീങ്ങിയ സര്‍ക്കാരിന് ഇത് വീണ്ടും തിരിച്ചടിയായി.


നിയമനത്തിന് മുമ്പ് സെന്‍കുമാറിനെതിരെയുള്ള മതസ്പര്‍ദ്ധ കേസ് ഉള്‍പ്പടെയുള്ള വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കാന്‍ സാധ്യതയുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ