General News

പിസി ജോര്‍ജിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മിയും സായനോരയും

Tue, Aug 01, 2017

Arabianewspaper 219
പിസി ജോര്‍ജിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മിയും സായനോരയും

പീഡനത്തിന് ഇരയായ നടി പിറ്റേന്ന് ഷൂട്ടിംഗിന് പോയതെങ്ങിനെയെന്നും ഏതെങ്കിലും ആശുപത്രിയില്‍ ഈ നടി ചികിത്സ തേടിയിരുന്നോ എന്നുമുള്ള പിസി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും ഗായിക സായനോരയും പരസ്യമായി രംഗത്ത്.


നിര്‍ഭയ എന്ന പെണ്‍കുട്ടി അനുഭവിച്ചതിനേക്കാള്‍ പീഡനമാണ് നടി അനുഭവി്ചതെന്ന പോലീസ് ഭാഷ്യം ശുദ്ധ അസംബന്ധമാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു പിസി ജോര്‍ജിന്റെ ഭാഷ അതിരു കവിഞ്ഞതാണെന്നും അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ക്ക് ഇത് സംഭവിച്ചാല്‍ അവരെ വീട്ടില്‍ പൂ്ട്ടിയിടുമോ എന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി ചോദിച്ചു. തോക്കും ചൂണ്ടി നടന്ന് റമ്പറും ഏലവും പണവും മാത്രം കണ്ട് വളര്‍ന്ന് പിസി ജോര്‍ജിന്റെ പെണ്ണിന്റെ മാനവമെ്‌ന്തെന്നോ അപമാനമെന്നോ മനസിലാവില്ല. ഭാഗ്യ ലക്ഷ്മി പറയുന്നു.


നേരത്തെ ചാനല്‍ ചര്‍്ച്ചയില്‍ സിപിഐ േേനതാവ് ആനി രാജയും പിസി ജോര്‍ജിിനെ വിമര്‍ശിച്ചിരുന്നു. ദിലിപിന്റെ പെയ്ഡ് നാവാണ് പിസി ജോര്‍ജ് എന്നാണ് ആനി രാജ പറഞ്ഞത്.


പിസി ജോര്‍ജ് ഇത്തരം പ്രസ്താവനകള്‍ നടത്തും മുമ്പ് എഫ്‌ഐആര്‍ ഒന്നു വാങ്ങി വായിച്ചു നോക്കണമെന്ന് സായനോര പറയുന്നു. പിഡനത്തിന് ഇരയായ നടി കരഞ്ഞ് വീട്ടില്‍ ഇരിക്കുകയോ ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ക്ക് അവള്‍ക്ക് സ്തുതി പാടുമായിരുന്നു. നാവിനു ലൈസന്‍സ് ഇല്ല എന്നറിയാം എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണതയല്ലെന്നും സയനോര ഫെയ്‌സ്ബുക്കില്‍ പറയുന്നു


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ