General News

കന്നഡ താരം ധ്രുവ് ശര്‍മ അന്തരിച്ചു

Tue, Aug 01, 2017

Arabianewspaper 198
കന്നഡ താരം ധ്രുവ് ശര്‍മ അന്തരിച്ചു

കന്നഡ സിനിമാ താരവും സെലിബ്രിറ്റി ക്രിക്കറ്റിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനുമായ ധ്രുവ് ശര്‍മ അന്തരിച്ചു, 36 വയസായിരുന്നു. കേള്‍വി ശക്തിയും സംസാര ശേഷിയുമില്ലാത്ത ധ്രുവ് അഭിനയമികവിലൂടെ ആളുകളുടെ ഇഷ്ടതാരമായി മാറി.


ബംഗലൂരിലെ വസതിയില്‍ കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിലെത്തി്‌ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


ബാംഗളൂര്‍ 560023, ടിപ്പാജി സര്‍ക്കിള്‍, ഹിറ്റ് ലിസ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ ധ്രുവ് മികവ് പുലര്‍ത്തി അഭിനയിച്ചിട്ടുണ്ട്.


കന്നട സിനിമാ താരങ്ങളുടെ കര്‍ണാടക ബുള്‍ഡോസേഴ്‌സിലെ ബാറ്റിംഗ് താരവുമായിരുന്നു ധ്രുവ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Tags : Kannada 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ