General News

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് സുപ്രീം കോടതി അനുമതി

Tue, Aug 01, 2017

Arabianewspaper 251
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് സുപ്രീം കോടതി അനുമതി

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കേരളത്തിലെത്താന്‍ പിഡിപി സ്ഥാപക നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി. ഓഗസ്ത് ഒന്നു മുതല്‍ 14 വരെയാണ് അനുമതി. ഏഴാം തീയതി വരെ മദനിക്ക് രോഗബാധിതയായ മാതാവിനെ കാണാന്‍ അനുമതി ഉണ്ട്. ഇത് കഴിഞ്ഞ് തലശേരിയില്‍ ഒമ്പതിന് മകന്റെ വിവാഹ ചടങ്ങിലും പങ്കെടുക്കും. കര്‍ണാകടക സര്‍ക്കാര്‍ ഇത് എതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്.


അതേസമയം, കേരളത്തില്‍ ഇത്രയും കാലം നില്‍ക്കുന്ന വേളയിലുള്ള സുരക്ഷാ ചെലവ് മദനി സ്വയം വഹിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതിനെ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ ചോദ്യം ചെയ്തു. വിചാരണ തടവുകാരന്റെ സുരക്ഷ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണെന്ന് പ്രശാന്ത് ഭൂഷന്‍ വാദിച്ചു.


എന്നാല്‍, സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷന് മദനി വക്കീല്‍ ഫീസ് നല്‍കുന്നില്ലേ എന്ന് കോടതി ആരാഞ്ഞു. അന്തരിച്ച മുന്‍ ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് ലഭിച്ച ശേഷമാണ് താന്‍ മദനിയുടെ കേസ് വാദിക്കുന്നതെന്ന് പ്രശാന്ത് ഭൂഷന്‍ കോടതിയില്‍ പറഞ്ഞു

Tags : madani 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ