General News

തച്ചങ്കരി ഫയര്‍ഫോഴ്‌സിലേക്ക്, പോലീസ് തലപ്പത്ത് അഴിച്ചു പണി

Tue, Aug 01, 2017

Arabianewspaper 190
തച്ചങ്കരി ഫയര്‍ഫോഴ്‌സിലേക്ക്, പോലീസ് തലപ്പത്ത് അഴിച്ചു പണി


പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ തച്ചങ്കരിയെ മാറ്റി ഫയര്‍ ഫോഴ്‌സ് മേധാവിയാക്കി. തച്ചങ്കരി്ക്ക് പകരം ആനന്ദകൃഷ്ണനെയാണ് നിയമിച്ചത്. വിജിലന്‍സ് അന്വേഷണം നേരിടുന്ന ടോമിന്‍ തച്ചങ്കരി തന്റെ ഫയലുകള്‍ കടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വ്ന്നിരുന്നു. 12 വിജിലന്‍സ് കേസുകളാണ് ത്ച്ചങ്കരി നേരിടുന്നത്. തച്ചങ്കരിയുടെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായുള്ള നിയമനം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.


തച്ചങ്കരി പോലീസ് ആസ്ഥാനത്ത് എഡിജിപിയായി തുടരുന്നതിലെ ആപാകത ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അഞ്ചു കേസുകളുടെ വിവരങ്ങള്‍ മറച്ചു വെച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പൊടുന്നനെ അദ്ദേഹത്തെ ഫയര്‍ ഫോഴ്‌സിലേക്ക് മാറ്റിയിരിക്കുന്നത്.


ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ക്രൈം ബ്രാഞ്ച് മേധാവിയാകും. അനില്‍ കാന്തിനെ ട്രാന്‍സ്‌പോര്‍ട്ട്കമ്മീഷണറായും മാറ്റി നിയമിച്ചു. ക്രൈം ബ്രാഞ്ച് മേധാവി നിതിന്‍ അഗര്‍വാളിനെ വൈദ്യുതി ബോര്‍ഡില്‍ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു.


നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ ദിനേന്ദ്ര കശ്യപിനെ ഹെഡ് ക്വര്‍ട്ടേഴ്‌സ് ഐജിയായി മാറ്റി നിയമിച്ചു. ഐജി, എസ്പി പദവിയിലുള്ള ചിലരേയും സ്ഥലം മാറ്റിയി്ട്ടുണ്ട്.


കലാപ സാഹചര്യവും സംഘര്‍ഷവും നിലനില്‍ക്കുന്ന തലസ്ഥാന നഗരിയിലെ കമ്മീഷണറായി പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലായ പ്രകാശിനെ നിയമിച്ചു.


രാഹുല്‍ ആര്‍ നായരെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. തൃശൂര്‍ റൂറല്‍ എസ്പിയായി യതീഷ് ചന്ദ്രയേയും നിയമിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ