General News

ലഷ്‌കര്‍ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടു

Tue, Aug 01, 2017

Arabianewspaper 205
ലഷ്‌കര്‍ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടു

ലഷ്‌കര്‍ ഇ തൊയ്ബയുടെ കാശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാശ്മീരിലെ പുല്‍വാമയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് പാക് വംശജനായ ഇയാള്‍ കൊല്ലപ്പെട്ടത്.


ഹക്രിപോരയിലെ ഒരു വീ്ട്ടില്‍ ഭീകരര്‍ ഒളിച്ചു കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ സൈന്യം തിരിച്ചും വെടിവെച്ചു.


ലഷ്‌കറിന്റെ ഏറ്റവും കരുത്തനായ ഭീകരരില്‍ ഒരാളാണ് ദുജാന എന്ന് സൈനിക കേന്ദ്രങ്ങള്‍ പറയുന്നു. ഇയാളുടെ തലയ്ക്ക് പത്തു ലക്ഷം രൂപയാണ് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ വിലയിട്ടിരുന്നത്


അമര്‍ നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ നടന്ന ആക്രമണം ആസൂത്രണം ചെയ്തത് ദുജാനയാണെന്ന് സൈന്യം സംശയിച്ചിരുന്നു.

Tags : Lashkar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ