General News

വര്‍ഗീയ സംഘര്‍ഷം ഏറ്റവുമധികം കേരളത്തിലെന്ന് കേന്ദ്രമന്ത്രി

Tue, Aug 01, 2017

Arabianewspaper 177
വര്‍ഗീയ സംഘര്‍ഷം ഏറ്റവുമധികം കേരളത്തിലെന്ന് കേന്ദ്രമന്ത്രി

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും അധികം വര്‍ഗീയ സംഘര്‍ഷം നടന്ന സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജിജു. ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവയ്‌ക്കൊപ്പം കേരളവും പട്ടികയില്‍ മുന്നില്‍ ഇടംപിടിച്ചതായി ലോക്‌സഭയില്‍ കേന്ദ്ര മന്ത്രി പ്രസ്താവിച്ചു.


ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് കിരണ്‍ റിജിജുവിന്റെ പ്രസ്താവന.


2014-16 കാലത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കു നിരത്തിയാണ് റിജിജുവിന്റെ പ്രസ്താവന. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ കണക്കാണിതെന്നും റിജിജു പറഞ്ഞു.


എന്നാല്‍, കിരണ്‍ റിജിജുവിന്റെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു, ഗോ സംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് സംഘപരിവാറിന്റെ പിന്തുണ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഗാര്‍ഖെ പറഞ്ഞു,


കേരളത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി. എന്നാല്‍, ഗോ സംരക്ഷണത്തിന്റെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു ഗവര്‍ണറും മുഖ്യമന്ത്രിമാരെ വിളിച്ചു കണ്ടില്ലെന്ന് മല്ലികാര്‍ജ്ജുന ഗാര്‍ഖെ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ