General News

അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണ, സര്‍വ്വകക്ഷി യോഗം ഓഗസ്ത് ആറിന്

Mon, Jul 31, 2017

Arabianewspaper 381
അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണ, സര്‍വ്വകക്ഷി യോഗം ഓഗസ്ത് ആറിന്


സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു ചര്‍ച്ച.


അണികള്‍ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെടാതെ മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഘര്‍ഷം തുടരുന്ന കോട്ടയത്തും പയ്യന്നൂരിലും ഇരു വിഭാഗം നേതാക്കളുമായും ചര്‍ച്ച നടത്തും.


പാര്‍ട്ടി ഓഫീസോ, സംഘടനകളുടെ ഓഫീസോ ആക്രമിക്കില്ലെന്ന് ഇരു കൂട്ടരും ധാരണയിലെത്തി. തിരുവനന്തപുരത്ത് നടന്ന അതിക്രമങ്ങള്‍ അത്യന്ത്യം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി ആര്‍എസ്എസ് -ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താനും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ചര്‍ച്ച ടത്തിയത്.

Tags : CPI M -RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ