General News

രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍

Mon, Jul 31, 2017

Arabianewspaper 232
രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായാണെന്ന് പോലീസ് എഫ്‌ഐആര്‍. കോളനിയിലെ പ്രശ്‌നങ്ങളുടെ പിന്തുടര്‍ച്ചയായാണ് കൊലപാതകം ,


ഇവിടെ ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം നിലനിന്നിരുന്നു. മുഖ്യപ്രതിയായ മണിക്കുട്ടനും മറ്റും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. മണിക്കുട്ടനെതിരെ സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നില്‍ കൊല്ലപ്പെട്ട രാജേഷാണെന്ന് അക്രമി സംഘം സംശയിക്കുന്നു.


ഇതോടെയാണ് രാജേഷിനെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. അക്രമം വ്യക്തിപരമായ വൈരാഗ്യം മൂലമാണെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, എഫ്‌ഐആറില്‍ രാഷ്ട്രീയമാണ് വിഷയമെന്ന് വ്യക്തമാക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ