General News

അപ്പുണ്ണി പോലീസിനു മുന്നില്‍ ഹാജരായി

Mon, Jul 31, 2017

Arabianewspaper 186
അപ്പുണ്ണി പോലീസിനു മുന്നില്‍ ഹാജരായി

നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ആലുവ പോലീസ് ക്ലബില്‍ ഹാജരായി. കഴിഞ്ഞ കുറച്ചു ദിവസമായി ഒളിവിലായിരുന്ന അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുമെന്ന് സൂചനയുണ്ടായിരുന്നു.


രാവിലെ പതിനൊന്നോടെയാണ് അപ്പുണ്ണി ആലുവയിലെ പോലീസ് ക്ലബില്‍ എത്തിയത്. കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയാണ് കയറി പോയത്. നാടകീയമായാണ് അപ്പുണ്ണിയെ പോലീസ് ക്ലബില്‍ എത്തിച്ചത്. ആദ്യമെത്തിയ ആള്‍ അപ്പുണ്ണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച പോലീസ് പിന്നീട് പിന്‍വാതിലിലൂടെ അപ്പുണ്ണിയെ ക്ലബിലേക്ക് കയറ്റുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോഴെക്കും ഒന്നും ഉരിയാടാതെ ഇയാള്‍ അകത്തു കടന്നു.


നടിയെ ആക്രമിച്ച കേസിലെ ഗുഡാലോചനയില്‍ നടന്‍ ദിലീപിന് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്ന പോലീസിന് അപ്പുണ്ണിയില്‍ നിന്നും കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. പ്രതി പള്‍സര്‍ സുനിയും ദിലീപുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കുകയാണ് പോലീസിനു മുന്നിലുള്ള വെല്ലുവിളി.


ഇരുവരും തമ്മില്‍ ഗുഡാലോചന നടത്തിയെന്ന് കോടതിയില്‍ സ്ഥാപിക്കാനായുള്ള കുറ്റപത്രം തയ്യാറാക്കുകയാണ് പോലീസ്. ദിലീപ് ആലുവ സബ് ജയിലിലാണ്. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവുമുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ