General News

കോട്ടയത്ത് സിഐടിയു, ഡിവൈഎഫ്‌ഐ ഓഫീസുകള്‍ക്ക് നേരേ ആക്രമണം

Mon, Jul 31, 2017

Arabianewspaper 179
കോട്ടയത്ത് സിഐടിയു, ഡിവൈഎഫ്‌ഐ ഓഫീസുകള്‍ക്ക് നേരേ ആക്രമണം
തിരുവനന്തപുരം സംഘര്‍ഷത്തിന്റെ ചുവടുപിടിച്ച് കോട്ടയത്ത് ആക്രമണം തുടരുന്നു. കോട്ടയത്തെ സിഐടിയു ഓഫീസിനു നേരെയാണ് കല്ലേറ് ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണം.

സിഐടിയുവിന്റെ കൊടിമരങ്ങളും പോസ്റ്ററുകളും നശിപ്പിച്ചിട്ടുണ്ട്. രാത്രി കോട്ടയത്തെ ബിജെപി ഓഫീസിനു നേര്‍ക്ക് പെട്രോള്‍ ബോംബ് എറിഞ്ഞതിന് പിന്നാലെയാണ് സിഐടിയു, ഡിവൈഎഫ്‌ഐ ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

കൂരോപ്പടയിലെ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്ത നിലയിലാണ്. ഡിവൈഎഫ് കോട്ടയം നഗരത്തില്‍ സ്ഥാപിച്ചിരുന്ന ആഗസ്ത് 15 ആഘോഷത്തിന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചു,

ചിറക്കടവ്, മണര്‍കാട്, കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം എന്നിവങ്ങളിലെ കൊടിമരവും നശിപ്പിച്ചു. ബിജെപി ഹര്‍ത്താലില്‍ ആക്രമണം നടന്നതിന്റെ തുടര്‍ച്ചയാണ് വീണ്ടും ആക്രമണം.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ