General News

ഓണത്തിന് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കേരളം ആറായിരം കോടി കടം എടുക്കും

Mon, Jul 31, 2017

Arabianewspaper 257
ഓണത്തിന് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കേരളം ആറായിരം കോടി കടം എടുക്കും
ഓണത്തിന് ബോണസും ശമ്പളവും പെന്‍ഷനും ഉത്സവബത്തയും നല്‍കാന്‍ പണമില്ലാതെ കേരള സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഓഗസ്ത് മാസം പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാരിന് 8000 കോടി രൂപ വേണം. ഖജനാവില്‍ ഏകദേശം രണ്ടായിരം കോടി രജിസ്‌ട്രേഷന്‍ ,പെട്രോളിയം നികുതി , മദ്യ നികുതി എന്നിവ വഴി എത്തും എന്നാണ് കണക്കു കൂട്ടല്‍.

ഇതിനെ തുടര്‍ന്ന് പ്രതിസന്ധി മറികടക്കാന്‍ ആറായിരം കോടി രൂപ കടം എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ധനമന്ത്രി തോമസ് ഐസക് പദ്ധതിയിടുന്നത്.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായമാണ് കേരളം ചോദിക്കുന്നത്. കഴിഞ്ഞ മാസം ഒന്നാം തീയതി മുതല്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതി പിരിവ് ആശയക്കുഴപ്പവും മറ്റും മൂലം മന്ദഗതിയിലാണ്. സെപ്തംബര്‍ പത്തു വരെ വ്യാപാരികള്‍ക്ക് നികുതി അടയ്ക്കാന്‍ സാവകാശം നല്‍കിയിട്ടുണ്ട്. ഇതിനാല്‍ ജൂലൈയിലെ നികുതി സെപ്തംബറിലെ ലഭിക്കുകയുള്ളു.

അതുവരെ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാണ് കേന്ദ്രത്തില്‍ നിന്ന് ആറായിരം കോടി വായ്പ എടുക്കുന്നത്. പെട്രോളിയം, മദ്യം, രജിസ്‌ട്രേഷന്‍ എന്നിവ വഴിയുള്ള നികുതികള്‍ മാത്രമാണ് നേരിട്ട് സര്‍ക്കാരിന് ഇപ്പോള്‍ ലഭിക്കുന്നത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ