General News

വന്ദേമാതരം പാടിയില്ലെങ്കില്‍ ദേശ വിരുദ്ധരാകില്ല- കേന്ദ്ര മന്ത്രി നഖ് വി

Mon, Jul 31, 2017

Arabianewspaper 209
വന്ദേമാതരം പാടിയില്ലെങ്കില്‍ ദേശ വിരുദ്ധരാകില്ല- കേന്ദ്ര മന്ത്രി നഖ് വി

ദേശഭക്തി ഗാനമായ വന്ദേ മാതരം പാടിയില്ലെങ്കില്‍ ആരും ദേശ വിരുദ്ധരാകില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു ഗാനം പാടേണ്ടവര്‍ക്ക് പാടാം അല്ലാത്തവര്‍ പാടേണ്ടതില്ല.


വന്ദേമാതരം ആലപിക്കണോ വേണ്ടയോ എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ് അക്കാര്യം ആരേയും നിര്‍ബന്ധിച്ച് ചെയ്യിക്കാനാവില്ല. ഇന്ത്യയില്‍ ജിവിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഭാരത് മാതാ കി ജയ് , വന്ദേ മാതരം തുടങ്ങിയവ വിളിക്കകയും ചൊല്ലുകയും വേണമെന്ന മഹാരാഷ്ട്ര എംഎല്‍എയുടെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോഴാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.


വന്ദേ മാതരത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നും ഇതിനെതിരെ പ്രസ്താവന ഇറക്കുന്നതും രാജ്യനിന്ദയായി കണക്കാക്കുമെന്നും ഇത് ഒഴിവാക്കേണ്ടതുമാണെന്ന് മന്ത്രി പറഞ്ഞു.


തമിഴ് നാട്ടിലെ സ്‌കൂളുകളില്‍ വന്ദേമാതരം പാടുന്നത് മന്ദ്രാസ് ഹൈക്കോടതി നിര്‍ബന്ധമാക്കിയിരുന്നു. ഇത് മഹാരാഷ്ട്രയിലും പിന്തുടരണമെന്നാണ് ബിജെപി പൊതു മരാമത്ത മന്ത്രിയായ ചന്ദ്രകാന്ത് പാട്ടില്‍ പറഞ്ഞത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ