General News

പി യു ചിത്ര ലോകകപ്പിനില്ല

Sun, Jul 30, 2017

Arabianewspaper 343
പി യു ചിത്ര ലോകകപ്പിനില്ല


മലയാളി താരം പി യു ചിത്രയ്ക്ക് ലണ്ടനില്‍ നടക്കുന്ന ലോക് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ അവസാന നിമിഷ ലോക അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി.


നേരത്തെ, ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ചിത്രയ്ക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. വിധി മാനിക്കാനിക്കാന്‍ തയ്യാറാകാതിരുന്ന അത്‌ലറ്റിക് ഫെഡറേഷനോട് കോടതി വിധി മാനിക്കണമെന്നും ചിത്രയെ ലണ്ടനില്‍ അയയ്ക്കണമെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ നിര്‍ദ്ദേശിച്ചിരുന്നു.


ഇതിനെ തുടര്‍ന്ന് അവസാന നിമിഷം നടത്തിയ അപേക്ഷ നല്‍കല്‍ ലോക അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളുകയായിരുന്നു.


വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക മീറ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും വൈകി വന്ന അപേക്ഷ സ്വീകരിക്കാനാവില്ലെന്നും ലോക അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു.


ലോക അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനത്തില്‍ നിരാശ ഉണ്ടെന്ന് പി യു ചിത്ര പ്രതികരിച്ചു,

Tags : P U Chitra 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ