General News

നിയമസഭയില്‍ ജയ് ശ്രീറാം വിളിച്ചു. ബീഹാര്‍ മന്ത്രിക്കെതിരെ ഫത് വ

Sun, Jul 30, 2017

Arabianewspaper 244
നിയമസഭയില്‍ ജയ് ശ്രീറാം വിളിച്ചു. ബീഹാര്‍ മന്ത്രിക്കെതിരെ ഫത് വ

നിയമസഭയില്‍ ജയ് ശ്രീറാം വിളിച്ച ജനതാദള്‍ യുണൈറ്റഡ് മന്ത്രി ഫിറോസ് അഹമദ് മാപ്പു പറഞ്ഞു. മന്ത്രിക്കെതിരെ മത നിന്ദ ആരോപിച്ച് ചില മതപുരോഹിതരുടെ ഫത്വ.


ഇതേ തുടര്‍ന്ന് മന്ത്രി മാപ്പു പറഞ്ഞു. താന്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെങ്കില്‍ മാപ്പു പറയുന്നതായി മന്ത്രി പ്രസ്താവന നടത്തി.


ജയ് ശ്രീറാം മന്ത്രം ഉരുവിടുന്നവരെ ഇസ്ലാമിന് ഉള്‍ക്കൊള്ളാനാവില്ലെന്നും മന്ത്രി ഫിറോസിന്റെ വിവാഹം അസാധുവാക്കുമെന്ന് മുഫ്തി സൊഹൈല്‍ ഖ്വാസിമി പറഞ്ഞിരുന്നു.


നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പിന്തുണയോടെ പുതിയതായി അധികാരമേറ്റ മന്ത്രിസഭയിലെ ഏക മുസ്ലീം മന്ത്രിയാണ് ഫിറോസ് അഹമദ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ