General News

ഗുജറാത്ത് തീരത്ത് വിദേശക്കപ്പലില്‍ നിന്നും വന്‍ മയക്കു മരുന്നു വേട്ട

Sun, Jul 30, 2017

Arabianewspaper 227
ഗുജറാത്ത് തീരത്ത് വിദേശക്കപ്പലില്‍ നിന്നും വന്‍ മയക്കു മരുന്നു വേട്ട

ഇറാനില്‍ നിന്നും ഗുജറാത്ത് തീരത്ത് എത്തിയ ചരക്കു കപ്പലില്‍ നിന്ന് വന്‍ മയക്കു മരുന്നു ശേഖരം പിടികൂടി. പനാമ രജിസ്‌ട്രേഷനുള്ള കപ്പലില്‍ മയക്കു മരുന്നു കടത്തുന്നതായി വിവരം ലഭിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉള്‍ക്കടലില്‍ കപ്പലില്‍ ചെന്നിറങ്ങി പിടികൂടുകയായിരുന്നു.


ഗുജറാത്ത് തീരത്തിന് സമീപം പോകുകയായിരുന്ന കപ്പലിനെ നിരീക്ഷിച്ച കോസ്റ്റ് ഗാര്‍ഡിന് സംശയം തോന്നി റെയ്ഡ് നടത്തുകയായിരുന്നു.


ഏകദേശം 1500 കിലോയുടെ മയക്കു മരുന്ന് കപ്പലില്‍ ഉണ്ടായിരുന്നതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണ കപ്പലായ സമുദ്ര പാവക് ആണ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ മയക്കു മരുന്നു പിടികൂടിയത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ