General News

വിമര്‍ശനം : കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗലൂരു റിസോര്‍ട്ടില്‍ നിന്ന് മാറ്റും

Sun, Jul 30, 2017

Arabianewspaper 164
വിമര്‍ശനം : കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗലൂരു റിസോര്‍ട്ടില്‍ നിന്ന് മാറ്റും

ബിജെപിയുടെ ചാക്കിട്ടു പിടി്ത്തത്തി്ല്‍ നിന്ന് രക്ഷപ്പെടാനായി എംഎല്‍എമാരെ ബംഗലൂരിലെ ആഡംബര റിസോര്‍ട്ടില്‍ താമസിപ്പിക്കുന്നത് ഗുജറാത്ത് കോണ്‍ഗ്രസ് തന്ത്രപരമായി തിരുത്തുന്നു.


എംഎല്‍എമാരെ മറ്റേതെങ്കിലും ഇടത്തേക്ക് മാറ്റാനാണ് തീരുമാനം. ബംഗലൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ ഒരു രാത്രി തങ്ങുന്നതിന് ഏഴായിരം മുതല്‍ പതിനയ്യായിരം വരെയാണ് നിരക്ക് നാല്‍പതോളം എംഎല്‍എമാരെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്ത് എട്ടു വരെ ഇവിടെ താമസിപ്പിക്കായിരുന്നു കോണ്‍ഗ്രസ് തീരുമാനം.


എന്നാല്‍, സംസ്ഥാാനം കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുമ്പോള്‍ ജനങ്ങളില്‍ നിന്ന അകന്ന് ബംഗലൂരിലെ പഞ്ച നക്ഷത്ര റിസോര്‍ട്ടില്‍ സമൃദ്ധ ഭക്ഷണം കഴിച്ച് ആഡംബരത്തോടെ കഴിയുകയാണെന്ന് ബിജെപി ആരോപിക്കുന്നു.


ഇവരുടെ റിസോര്‍ട്ട് ചിത്രങ്ങള്‍ ഗുജറാത്തിലെ പ്രദേശിക പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എംഎല്‍എമാരെ മറ്റൊരിടത്തേക്ക് മാറ്റാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.


ഓഗസ്ത് എട്ടിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്ട്ടിയില്‍ നിന്ന് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേരുന്നത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ഇവരെ ബംഗലൂരിലെ റിസോര്‍ട്ടില്‍ എത്തിച്ചത്. ആറു എംഎല്‍എമാര്‍ ഇതിനകം രാജിവെച്ചു കഴിഞ്ഞു.


കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സംരക്ഷണം നല്‍കാന് തിരഞ്ഞെുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ