General News

രാജ്‌നാഥ് സിംഗ് മതിപ്പു പ്രകടിപ്പിച്ചു -മുഖ്യമന്ത്രി പച്ചക്കള്ളമെന്ന് കുമ്മനം

Sun, Jul 30, 2017

Arabianewspaper 183
രാജ്‌നാഥ് സിംഗ് മതിപ്പു പ്രകടിപ്പിച്ചു -മുഖ്യമന്ത്രി പച്ചക്കള്ളമെന്ന് കുമ്മനം

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കുകയും കുറ്റകൃത്യങ്ങളില്‍ ഏര്‌പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തതായിും ഈ നിലപാടിലും കുറ്റവാളികളെ പിടികൂടിയതിലും രാജ് നാഥ് സിംഗ് തൃപ്തി പ്രകടിപ്പിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


എന്നാല്‍, രാജ് നാഥ് സിംഗ് കേരളത്തിലെ സംഭവവികാസങ്ങളില്‍ ഉത്കഷ്ഠ പ്രകടിപ്പിച്ചതായാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചത.് മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പച്ചക്കള്ളമാണെന്നും കുമ്മനം പറഞ്ഞു.


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കള്ളമാണ് പ്രചരിപ്പിക്കുന്നത്. തിരുവനന്തപുരത്തെ മറ്റൊരു കണ്ണൂരാക്കി മാറ്റാനാണ് സിപിഎം ശ്രമം.



തലസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടാണ് ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നത്.


പട്ടികജാതിക്കാരേയൊണ് സിപിഎം ആക്രമിക്കുന്നത് . കൊലപാതകങ്ങളുടെ ഗൂഡാലോചന അന്വേഷിക്കണമെന്നും കുമ്മനം പറഞ്ഞു.


 

Tags : CPI M -RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ