General News

രാജേഷ് വധം : എല്ലാ പ്രതികളും പിടിയിൽ?

Sun, Jul 30, 2017

Arabianewspaper 270
രാജേഷ് വധം : എല്ലാ പ്രതികളും  പിടിയിൽ

ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍  എല്ലാ പ്രതികളേയും പോലീസ് പിടികൂടി. പ്രതികള്‍ സഞ്ചരിച്ചിരുന്ന മൂന്നു ബൈക്കുകളും പിടികൂടിയിട്ടുണ്ട്.


പതിനഞ്ചോളം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശരീരത്തില്‍ നാല്‍പതോളം വെട്ടേറ്റ് കൈപ്പറ്റി വെട്ടി മാറ്റിയ നിലയിലാണ് രാജേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് പ്രവേശിപ്പിച്ചത്.


ജീവനുണ്ടായിരുന്ന രാജേഷ് മരിക്കും മുമ്പ് തന്നെ ആക്രമിച്ചവരുടെ പേരുകള്‍ പറയുകയായിരുന്നു. ഇതിലൊരാള്‍ കാപ്പ നിയമ പ്രകാരം ശിക്ഷ അനുഭവിച്ച് പരോളില്‍ ഇറങ്ങിയ ആളാണ്.



സിപിഎം പ്രവര്‍ത്തകനായ മണിക്കുട്ടന്‍ എന്നയാളാണ് ഗുണ്ടാ നിയമ പ്രകാരം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത്.


ഗിരീഷ്, മഹേഷ്, എന്നിവരാണ് പോലീസിന്റെ പിടിയിലുള്ളത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ശ്രീകാര്യത്ത് ഉള്ള പലചരക്കു കടയില്‍ സാധനം വാങ്ങാനെത്തിയ രാജേഷിനെ കടയില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്താനെത്തിയവരെ വടിവാള്‍ വീശി ആക്രമി സംഘം വിരട്ടിയോടിച്ചു.


പിന്നീട് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. കഴി്ഞ്ഞ കുറച്ചു ദിവസമായി തിരുവനന്തപുരത്തും പരിസരങ്ങൡലും അരങ്ങേറുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

Tags : RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ