General News

ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു, സംസ്ഥാനത്ത് ഹര്‍ത്താല്‍

Sat, Jul 29, 2017

Arabianewspaper 246
ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു, സംസ്ഥാനത്ത് ഹര്‍ത്താല്‍

സിപിഎം -ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് വെട്ടേറ്റു മരിച്ചു. സിപിഎം പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി അറിയിച്ചു.


പതിനഞ്ചോളം വരുന്ന ആക്രമി സംഘം ആര്‍എസ് എസ് കാര്യവാഹ് ആയ രാജേഷിനെ (34) വെട്ടിക്കൊല്ലുകയായിരുന്നു.


വെട്ടേറ്റ് കൈ അറ്റ നിലയില്‍ കിടന്നിരുന്ന രാജേഷിനെ സമീപത്തെ കടയുമടകളാണ് ആശുപത്രിയിലെത്തിച്ചത്. വെട്ടിമാറ്റിയ കൈ അടുത്ത പറമ്പിലേക്കാണ് എറിഞ്ഞത്. രക്ഷിക്കാനെത്തിയവരെ ഭീകരാന്തരീഷം സൃഷ്ടിച്ച് വിരട്ടിയോടി്ചു. അക്രമി സംഘം ഇയാള്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് മടങ്ങിപ്പോയത്.


ശനിയാഴ്ച രാത്രി ഒമ്പതരയോടെ ശ്രീകാര്യത്താണ് സംഭവം. കാലുകളിലും ശരീരത്തുമായി നാല്‍പതോളം വെട്ടുകള്‍ ഏറ്റിരുന്നു.


ഡിവൈഎഫ്‌ഐ നേതാവ് മണികണ്ഠന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമണം നടത്തിയതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.


കല്‍പ്പണിക്കാരനായ രാജേഷിന് ഭാര്യയും ഒന്നര വയസുള്ള കുട്ടിയുമുണ്ട്.

Tags : RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ