General News

വിനായകന്റെ മരണം ക്രൈം ബ്രാഞ്ചിന്

Sat, Jul 29, 2017

Arabianewspaper 269
വിനായകന്റെ മരണം ക്രൈം ബ്രാഞ്ചിന്

തൃശൂരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ദലിത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക് നാഥ് ബെഹറയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.


പെണ്‍കുട്ടിയുമായി സംസാരിച്ചു നിന്നതിനാണ് വിനായക് (19) എന്ന യുവാവിനെ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മോഷണക്കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മുടി നീട്ടിവളര്‍ത്തിയതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീ്ട് മാല മോഷണ കുറ്റം ആരോപിക്കുകയായിരുന്നു.


വിനായകന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. പവറാട്ടി പോലീസാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്ത്.


പോലീസിന്റെ ക്രൂര മര്‍ദ്ദന മുറകള്‍ക്കു ശേഷമാണ് വിനായകന്‍ കൊല്ലപ്പെട്ടതെന്ന് ആരോപണമുണ്ട്.


ബൂട്ട്‌സിട്ട് കാല്‍ വിരല്‍ ഞെരിച്ചതിന്റെ പാടുകള്‍ ഉണ്ട്. നെഞ്ചിലെ മുലക്കണ്ണ് ഞെരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കഴുത്തു നഖം കൊണ്ട് ഞെരിച്ചതിന്റെ പാടുകളുമുണ്ട്.


 

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ