General News

മെഡിക്കല്‍ കോഴ : 25 ലക്ഷം വാങ്ങിച്ചുവെന്ന് ആര്‍എസ് വിനോദ്

Sat, Jul 29, 2017

Arabianewspaper 190
മെഡിക്കല്‍ കോഴ : 25  ലക്ഷം വാങ്ങിച്ചുവെന്ന് ആര്‍എസ് വിനോദ്

മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാന്‍ അഞ്ചു ലക്ഷം വാങ്ങിയിരുന്നതായി ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവ് ആര്‍എസ് വിനോദ്. കണ്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ കോളേജ് ഉടമയില്‍ നിന്നും വാങ്ങി. ഇത് ഡെല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്ക് നല്‍കാനാണ് വാങ്ങിയത്.


ബിജെപിയുടെ സഹകരണ സെല്‍ സംസ്ഥാന കണ്‍വീനറായ ആര്‍എസ് വിനോദ് വിജിലന്‍സിനാണ് മൊഴി നല്‍കിയത്.


സതീഷ് നായരെ നേരിട്ട് പരിചയമില്ലെന്നും സൂഹൃത്താണ് ഇയാളെ പരിചയപ്പെടുത്തിയതെന്നും സതീഷ് നായരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപി്ക്കുകയായിരുന്നു.


അഞ്ചു ലക്ഷം രൂപ വീതം അഞ്ചു തവണയാണ് നിക്ഷേപിച്ചത്. സംഭവത്തില്‍ ബിജെപി നേതാക്കളാരുമായും ബന്ധപ്പെട്ടിട്ടില്ല. മെഡിക്കല്‍ കോളേജുകളുടെ വാര്‍ഷിക ഇന്‍സ്‌പെക്ഷനു മുന്നോടിയായാണ് പണം കൈമാറിയത്.


തനിക്ക് വ്യക്തിപരമായി ഇതില്‍ നിന്നും യാതൊരു നേട്ടവുമില്ല, ബിജെപി നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നും വിനോദ് വിജിലന്‍സിനോട് പറഞ്ഞു. പണം നല്‍കിയിരുന്നതായി മെഡിക്കല്‍ കോളേജ് ഉടമ ഷാജിയും മോഴി നല്‍രിയിരുന്നു.


ഡെല്‍ഹിയിലെ സതീഷ് നായരില്‍ നിന്നും വിജിലന്‍സ് മൊഴി എടുത്തേക്കും. എന്നാല്‍, കണ്‍സള്‍ട്ടന്‍സി ഫീസ് കോഴയായി കാണാനാവില്ലെന്നാണ് സതീഷ് നായരുടെ നിലപാട്. കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവില്ലാത്തതിനാല്‍ കേസ് ദുര്‍ബലമാണെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


 

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ