General News

മൂന്നു പതിറ്റാണ്ടുകള്‍, 3700 കോടി, ആകാശ് മിസൈല്‍ പരാജയമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Sat, Jul 29, 2017

Arabianewspaper 396
മൂന്നു പതിറ്റാണ്ടുകള്‍, 3700 കോടി, ആകാശ് മിസൈല്‍ പരാജയമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേ പ്രകാരം ആരംഭിച്ച ഇന്ത്യയുടെ സ്വന്തം മിസൈല്‍ പദ്ധതിയായ ആകാശ് മുപ്പതു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണ വിജയമായില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സാണ് മിസൈല്‍ നിര്‍മി്ക്കുന്നത്.ഏഴു വര്‍ഷം കരാര്‍ കലാവധി കഴിഞ്ഞിട്ടും ചൈനീസ് അതിര്‍ത്തിയില്‍ മിസൈല്‍ വിന്യസിച്ചി്ട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു.


1990 ല്‍ ആദ്യ പരീക്ഷണം നടത്തിയ മദ്ധ്യദൂര ആകാശ് മിസൈല്‍ എംകെ 1 പല വട്ടം പരാജയം നേരിട്ടു. എം കെ 2 എന്ന പരിഷ്‌കരിച്ച മിസൈലും 30 ശതമാനം പരാജയമാണ് ഫലം തന്നത്. 2014 വരെ നിര്‍മിച്ച 80 മിസൈലുകളില്‍ 20 എണ്ണം പരീക്ഷിച്ചിരുന്നുവെന്നും ഇതില്‍ ആറെണ്ണം പരാജയപ്പെട്ടിരുന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പത് ശതമാനം പരാജയം ഭാവിയില്‍ ശത്രു രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകുമ്പോള്‍ ഇന്ത്യക്ക് വിനയായി തീരുമെന്ന നിരീക്ഷണവും സിഎജി നടത്തുന്നുണ്ട്.


മുവ്വായിരം കോടിയിലധികം ചെലവിട്ടിട്ടും പൂര്‍ണമായും വിജയിക്കാത്തത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. എന്നാല്‍, സമാനമായ മിസൈല്‍ സംവിധാനം രൂപകല്പന ചെയ്ത് വിജയപ്രദമാക്കാന്‍ ഇതര രാജ്യങ്ങള്‍ ചെലവിട്ടതിന്റെ പണം വെച്ച് നോക്കുമ്പോള്‍ ആകാശ് പദ്ധതി വന്‍ നഷ്ടമല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


പത്തിരട്ടിയോളം തുക ചെലവിട്ടാണ് ഇസ്രയേലും യുഎസും സമാനമായ മിസൈല്‍ വികസിപ്പിച്ചത്.


2010 ജൂണിലാണ് ആകാശ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഡിആര്‍ഡിഒ തീരുമാനിച്ചത്. ഭൂതല-വ്യോമ ഗൈഡഡ് മിസൈലാണ് ആകാശ്.


ശത്രു മിസൈലുകളെ കണ്ടെത്തി 30 കിലോ മീറ്റര്‍ അകലെ നിന്നു തന്നെ നശിപ്പിക്കാനുള്ള സംവിധാനമാണ് ഇതിനുള്ളത്. സൂപ്പര്‍ സോണിക് വേഗതയിലാണ് ആകാശ് പായുന്നത്. 18 കിലോ മീറ്റര്‍ വരെ ഉയരത്തില്‍ ഇത് പറക്കും. ഇന്ത്യ സ്വന്തമായി നിര്‍മിച്ച രാംജെറ്റ് എഞ്ചിനാണ് മിസൈലിലുള്ളത്. ആര്‍മിയും വ്യോമസേനയും 2009 മുതല്‍ ആകാശ് മിസൈലുകള്‍ ഉപയോഗിക്കുന്നുണ്ട്. മുവ്വായിരം ആകാശ് മിസൈലുകള്‍ ഇതിനകം നിര്‍മിചിട്ടുണ്ട്.


ചൈനയുടെ അതിര്‍ത്തിയിലാണ് ആകാശ് മിസൈലുകള്‍ വിന്യസിക്കാന്‍ പദ്ധതിയിള്ളത്. ഇതിനായി സൈറ്റുകളും കണ്ടെത്തിയിരുന്നു 2013 ല്‍ ഇത് ആരംഭിച്ചിരുന്നു. എന്നാല്‍, സിവില്‍ വര്‍ക്കുകള്‍ക്ക് താമസം വന്നതിനാല്‍ ഇതുവരെ ഇത് സാധിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.


വിയറ്റ്‌നാം സര്‍ക്കാര്‍ ആകാശ് മിസൈല്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച വേളയിലാണ് 2013 ല്‍ നിര്‍മിച്ച മിസൈലുകളുടെ പരീക്ഷണ ഫലമാണ് സിഎജി റിപ്പോര്ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് പാര്‍ലമെന്റി്ല്‍ സമര്‍പ്പിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല.

Tags : Akash 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ