General News

ഗുജറാത്തിലെ 38 കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

Sat, Jul 29, 2017

Arabianewspaper 233
ഗുജറാത്തിലെ 38 കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ഗുജറാത്തിലെ 38 കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് ഒഴിവാക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. ബിജെപിയുടെ കുതിരക്കച്ചവടത്തെ ഭയന്നാണ് കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനത്തിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റിയതെന്ന് പാര്‍ട്ടി സംസ്ഥാാന വക്താവ് ശൈലേഷ് പര്‍മര്‍ പറഞ്ഞു.


ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു ഇനിയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്ന് ഉറപ്പിലായതോടെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് ഇവരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.


2012 തിരഞ്ഞെടുപ്പില്‍ 182 അംഗ നിയമസഭയില്‍ 60 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് വിജയിപ്പിക്കാനായത്. ബിജെപിക്ക് 116 അംഗങ്ങളേയും. ഇപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന ശങ്കര്‍ സിംഗ് വഗേല ഉള്‍പ്പെടെ എട്ടു പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.


കോണ്‍ഗ്രസില്‍ നിന്നും ഏഴാമത്തെ എംഎല്‍എ രാജിവെച്ചതോടെയാണ് 44 എംഎല്‍എമാരെ ബംഗളൂരിലെ റിസോര്‍്ട്ടിലേക്ക് മാറ്റാന്‍ തീരുമാനായത്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് കര്‍ണാടകയിലേക്ക് മാറ്റിയത്. എന്നാല്‍, 38 എംഎല്‍എമാരെ മാത്രമാണ് റിസോര്‍ട്ടിലേക്ക് മാറ്റാന്‍ സാധിച്ചത്.


ബിജെപി പണവും മസില്‍ പവറും ഉപയോഗിച്ച് തങ്ങളുടെ എംഎല്‍എമാരെ കുതിരക്കച്ചവടത്തിലൂടെ ബിജെപി തട്ടിക്കൊണ്ടു പോകുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഏഴ് എംഎല്‍എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം 50 ആയി ചുരുങ്ങിയിട്ടുണ്ട്. എന്‍സിപിക്ക് രണ്ടും ജനതാ ദള്‍ യു വിന് ഒരു സീറ്റുമാണ് ഉള്ളത്. ഓഗസ്ത് എട്ടിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചാം വട്ടവും മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേലിന്റെ പരാജയം ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.


പ്രതിപക്ഷ നേതാവായിരുന്ന ശങ്കര്‍ സിംഗ് വഗേലയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കിയത്. തുടര്‍ന്ന് ഏഴോളം എംഎല്‍എമാര്‍ പാര്‍ട്ടി വിടുകയായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 11 എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഇതിനു തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

Tags : Gujarat 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ