General News

അഹമദ് പട്ടേലിനെ ലക്ഷ്യമിട്ട് ബിജെപി, 24 മണിക്കൂറിനുള്ളില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

Fri, Jul 28, 2017

Arabianewspaper 307
24 മണിക്കൂറിനുള്ളില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറു എംഎല്‍എമാര്‍ രാജിവെച്ചത് ഗുജറാത്തിലെ കോണ്‍ഗ്രസിന് തിരിച്ചടിയായി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റക്കല്‍ സെക്രട്ടറിയായ അഹമദ് പട്ടേല്‍ അറാം തവണയും രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത്.


56 വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നിരിക്കെ കോണ്‍ഗ്രസിന് ഇപ്പോള്‍ കേവലം 51 അംഗങ്ങളായി ചുരുങ്ങി. പ്രതിപക്ഷ നേതാവായിരുന്ന ശങ്കര്‍ സിംഗ് വഗേല പാര്‍ട്ടി വിട്ടതോടെയാണ് കോണ്‍ഗ്രസിന് എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്ക് അനുഭവപ്പെട്ടത്.


മൂന്നു എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് വീണ്ടും മൂന്നു എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ടത്. 18 എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചകള്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ക്രോസ് വോട്ടിംഗ് നടന്നത് ഗുജറാത്തില്‍ നിന്നായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്‌തെന്നറിഞ്ഞിട്ടും പാര്‍ട്ടി നടപടി സ്വീകരിക്കുകയോ രാജ്യസഭയിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള നീക്കം നടത്തുകയോ ചെയ്തിരുന്നില്ല,


ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആദ്യമായി രാജ്യസഭയിലേക്ക് മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ 44 വോട്ടുകള്‍ ലഭിക്കുന്നവര്‍ വിജയിക്കും. കോണ്‍ഗ്രസിന് ഇപ്പോള്‍ 51 അംഗങ്ങളാണുള്ളത്. എന്നാല്‍, കൂടുതല്‍ പേര്‍ വരും ദിനങ്ങളില്‍ രാജിവെയ്ക്കുമെന്നാണ് സൂചന. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്താണ് വഗേല കരുക്കള്‍ നീക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ