Sports News

ലങ്ക 291 ന് പുറത്ത്, ഇന്ത്യക്ക് 309 റണ്‍സ് ലീഡ്

Fri, Jul 28, 2017

Arabianewspaper 428
ലങ്ക 291 ന് പുറത്ത്, ഇന്ത്യക്ക് 309 റണ്‍സ് ലീഡ്

ശ്രീലങ്കയെക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 309 റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മറുപടി പറയാന്‍ ബാറ്റു വീശിയ ലങ്കന്‍ താരങ്ങള്‍ 291 റണ്‍സിന് എല്ലാവരും പുറത്തായി.


എയ്ഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ, ദില്‍റുവന്‍ പേരേര എന്നിവര്‍ മാത്രമാണ് ഇന്ത്യയുടെ ബൗളിംഗില്‍ പിടിച്ചു നിന്നത്.


132 പന്തില്‍ 92 റണ്‍സ് നേടിയ പേരേരയാണ് ടോപ് സ്‌കോറര്‍, 130 പന്തില്‍ 83 റണ്‍സ് നേടിയ മാത്യൂസ്, 93 പന്തില്‍ 64 റണ്‍സെടുത്ത ഉപുല്‍ തരംഗ എന്നിവര്‍ ചേര്‍ന്ന് ലങ്കയുടെ സ്‌കോര്‍ 300 കടത്താന് ശ്രമം നടത്തി.


എട്ടിന് 289 എന്ന നിലയിലായിരുന്നു ലങ്ക. ഉച്ച ഭക്ഷണത്തിനു ശേഷം രണ്ടാം ഓവറോടെ മൂന്നു റണ്‍ കുൂട്ടിച്ചേര്‍ത്ത് അവശേഷിക്കുന്ന വിക്കറ്റും ലങ്ക കളഞ്ഞുകുളിച്ചു.


രവീന്ദ്ര ജഡേജ മൂന്നും ഷമി രണ്ടും, ഉമേഷ് യാദവ്, അശ്വിന്‍, ഹര്‍ദ്ദിക് പാണ്ഡ്യെ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

Tags : india 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ