General News

പാനാമ കേസ്: കോടതി അയോഗ്യനാക്കി, നവാസ് ഷെരീഫ് രാജിവെച്ചു,

Fri, Jul 28, 2017

Arabianewspaper 287
കോടതി അയോഗ്യനാക്കി, നവാസ് ഷെരീഫ് രാജിവെച്ചു,

പാനാമ പേപ്പേഴ്‌സ് അഴിമതി ആരോപണം നേരിടുന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി. ഷെരീഫിന്റെ കുടുംബാംഗങ്ങളുടെ പേരില്‍ കടലാസു കമ്പനികളിലൂടെ കോടികളുടെ നിക്ഷേപം വിദേശ ബാങ്കുകളില്‍ സ്വരുപിച്ചെന്നാണ് ആരോപണം. കോടതി വിധി പുറത്തു വന്നതിനു പിന്നാലെ ഷെരീഫ് രാജിസമര്‍പ്പിച്ചു.


നവാസ് ഷെരീഫിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. പാര്‍ലമെന്റിനെ ഷെരീഫ് വഞ്ചിച്ചെന്ന് കോടതി പറഞ്ഞു. വിധിയെ തുടര്‍ന്ന് സുപ്രീം കോടതിയ്ക്ക് കനത്ത പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.


ജനങ്ങളെയും പാര്‍ലമെന്റിനേയും വഞ്ചിച്ച നവാസ് ഷെരീഫ് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതോടെ പാക്കിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉയര്‍ന്നിരിക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ