General News

ബിജെപി ഓഫീസ് ആക്രമണം തടയാതിരുന്ന രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Fri, Jul 28, 2017

Arabianewspaper 190
ബിജെപി ഓഫീസ് ആക്രമണം തടയാതിരുന്ന രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന ഓഫീസ് ആക്രമിക്കുമ്പോള്‍ കാഴ്ചക്കാരായി കയ്യും കെട്ടി നിന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്ന ഉടനെയാണ് സസ്‌പെന്‍ഷന്‍.


സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്തതായും പോലീസ് അറിയി്ച്ചു.


ബൈക്കിലെത്തിയ ആദ്യ രണ്ടു പേരേ തടയാന്‍ ഒരു പോലീസുകാരന്‍ മാത്രമാണ് വന്നത്. മറ്റു രണ്ടു പോലീസുുകാര്‍ കാഴ്ചക്കാരായി മാറി നില്‍ക്കുകയായിരുന്നു. അകത്ത് നിന്ന് അടച്ചിരുന്ന ഗേറ്റ് ഓഫീസ് കോമ്പൗണ്ടില്‍ കാവല്‍ നിന്നിരുന്ന പോലീസ് തുറന്നതോടെ പിന്നാലെ ബൈക്കിലെത്തിയ സംഘം ഇരച്ചു കയറുകയായിരുന്നു. ബേസ് ബാള്‍ ബാറ്റും ഇരുമ്പു വടിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.


ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മൂടിയിരുന്നത് ഒരു പോലീസുകാരന്‍ ഇളക്കി മാറ്റിയിരുന്നു. ഇയാളെ മറ്റുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. സഹ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റിട്ടും മറ്റു പോലീസുകാര്‍ ഇയാളെ രക്ഷിക്കാന്‍ പോലും തുനിഞ്ഞില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹ

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ