General News

എകെജി സെന്ററിന് കനത്ത സുരക്ഷ, സിപിഎം-ബിജെപി സംഘര്‍ഷം തുടരുന്നു

Fri, Jul 28, 2017

Arabianewspaper 206
എകെജി സെന്ററിന് കനത്ത സുരക്ഷ, സിപിഎം-ബിജെപി സംഘര്‍ഷം തുടരുന്നു

ബിജെപിയുടെ സംസ്ഥാന ഓഫീസിനു നേരേയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സിപിഎം ാെഫീസുകള്‍ക്ക് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.


സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി ഓഫീസായ എകെജി ഭവനു മുന്നില്‍ ആയിരത്തോളം പോലീസുകാരെ അണി നിരത്തിയിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തില്‍ സിപിഎം ഓഫീസിലേക്ക് പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നുവെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ.


അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗത്തും സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്


ബിജപി സംസ്ഥാന കമ്മറ്റി ഓഫീസിനു നേര്‍ക്ക് ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി ഇടങ്ങളില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ പ്രത്യാക്രമണം ഉണ്ടായി.


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി താമസി്ക്കുന്ന തിരുവനന്തപുരം മരുതം കുഴിയിലെ വീടിനു നേരേയും ആക്രമണം ഉണ്ടായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ