General News

കോവളം കൊട്ടാരം രവി പിള്ളയ്ക്ക് കൈമാറാനുള്ള തീരുമാനത്തെ വിഎസ് എതിര്‍ത്തു

Fri, Jul 28, 2017

Arabianewspaper 173
കോവളം കൊട്ടാരം രവി പിള്ളയ്ക്ക് കൈമാറാനുള്ള തീരുമാനത്തെ വിഎസ് എതിര്‍ത്തു

കോവളം കൊട്ടാരം പ്രവാസി വ്യവസായി രവി പിള്ളയുടെ ആര്‍പി ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.


കൊട്ടാരവും അനുബന്ധമായുള്ള 65 ഏക്കറും രവി പിള്ളയ്ക്ക് കൈമാറാനാണ് മന്ത്രിസഭ തീരുമാനമെടുത്തത്.


ഉടമസ്ഥാവകാശം സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി കൊട്ടാരം കൈമാറാനാണ് മന്ത്രിസഭയുടെ തീരുമാനം.


എന്നാല്‍, സിപിഐ ഇതിനെ എതിര്‍ത്തു. ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കൈമാറ്റം. റവന്യു വകുപ്പും സിപിഐയും നീക്കത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, സര്‍ക്കാരില്‍ തന്നെ ഉടമസ്ഥാവകാശം നിലനിര്‍ത്തി കോവളം കൊ
ട്ടാരം കൈമാറാന്‍ സിപിഐ സമ്മതം അറിയിച്ചു.


കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന കൊട്ടാരം കേന്ദ്ര സര്‍ക്കാര്‍ വില്‍പനയ്ക്ക് വെച്ചപ്പോള്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് 43.68 കോടിക്ക് വാങ്ങിക്കുകയായിരുന്നു. പിന്നീട്. ലീലാ ഗ്രൂപ്പിന് ഇത് കൈമാറി. ഇവരില്‍ നിന്ന് ആര്‍ പി ഗ്രൂപ്പ് വിലയ്ക്ക് വാങ്ങി.


എന്നാല്‍, 2004 ല്‍ കോവളം കൊട്ടാരം പൈതൃക സ്മാരകമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍, ഈ തീരുമാനത്തെ അട്ടിമറിച്ചാണ് ഇടതു സര്‍ക്കാര്‍ ഉടമസ്ഥാവകാശം നിലനിര്‍ത്തി രവി പിള്ളയ്ക്ക് കൈമാറുന്നത്. ഇതിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിട്ടുണ്ട്.


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രവി പിള്ളയും അടുപ്പക്കാരാണെന്നും ഇത് പാര്‍ട്ടിയുടെ നീക്കമാണെന്നും ആരോപണം ഉണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ