General News

സിപിഎം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന ചോരക്കളമാകും -ബിജെപി

Fri, Jul 28, 2017

Arabianewspaper 238
സിപിഎം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന ചോരക്കളമാകും -ബിജെപി

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യം വെച്ചു നടത്തിയ ആക്രമണം സിപിഎം നടത്തുന്ന ചോരക്കളിയാകുമെന്ന് പാര്‍ട്ടി നേതാവ് വി മുരളീധരന്റെ മുന്നറിയിപ്പ്.


പ്രകോപനം ഉണ്ടായാല്‍ തങ്ങളുടെ പ്രവര്‍ത്തകരെ അടക്കി നിര്‍ത്താന്‍ പ്രയാസമാകും. കേരളം ചോരക്കളമാകും. ഇത്തരം ആക്രമണങ്ങളോട് പ്രവര്‍ത്തകര്‍ പ്രതികരിച്ചാല്‍ നേതൃത്വത്തിന് ഒന്നും ചെയ്യാനാവി്ല്ല.


കുമ്മനത്തെ ആക്രമിക്കാനായിരുന്നു സിപിഎം ശ്രമം നടത്തിയത്., പോലീസ് കാവലുണ്ടായിട്ടും. അക്രമികള്‍ ആയുധങ്ങളുമായി എത്തിയെങ്കില്‍ ഭരണത്തിന്റെയും പോലീസിന്റേയും സഹായം ഇതിനു ലഭിച്ചുവെന്നാണ് മനസിലാക്കേണ്ടതെന്നും വി മുരളീധരന്‍ പറഞ്ഞു.


പോലീസിന്റെ നിഷ്‌ക്രിയത്വം ഇത് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പിടിപ്പു കേടാണെന്നും പിണറായി വിജയന്‍ ഇതിനു മറുപടി നല്‍കണമെന്നും അക്രമികളെ വ്യക്തമായി മനസിലാക്കിയ സ്ഥിതിക്ക് ഇവരെ അറസ്റ്റു ചെയ്യണമെന്നും ഒ രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ