General News

ബിജെപി സംസ്ഥാന ഓഫീസിനു നേരെ ആക്രമണം, കോടിയേരിയുടെ വീടിനു നേരേയും കല്ലേറ്

Fri, Jul 28, 2017

Arabianewspaper 153
ബിജെപി സംസ്ഥാന ഓഫീസിനു നേരെ ആക്രമണം, പിന്നില്‍ സിപിഎം

ബിജെപിയുടെ സംസ്ഥാന ഓഫീസിനു നേരെ ആക്രമണം . ഓഫീസ് അടിച്ചു തകര്‍ക്കുകയും മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ആറോളം കാറുകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു.


സിപിഎം നേതാവും കൗണ്‍സിലറുമായ ഐ പി ബിനുവിന്റെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെയുള്ളവര്‍ ഓഫീസിലുണ്ടായിരുന്നു.


നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കിലെത്തിയ സംഘമാണ് പോലീസ് കാവലുള്ള ഓഫിസ് അടിച്ചു തകര്‍ത്തത്.


അക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഓഫീസ് കോമ്പൗണ്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.


കഴിഞ്ഞ ദിവസം ബിനുവിന്റെ വീടിനു നേരേ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് സംസ്ഥാന ഓഫീസ് കമ്മറ്റി ആക്രമിച്ചതെന്ന് സൂചനയുണ്ട്. സംഭവം നടക്കുമ്പോള്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘം ബിജെപി ഓഫീസിനു മുന്നിലുണ്ടായിരുന്നു.


എന്നാല്‍, പോലീസ് സംഘം ഇവരെ തടയാന്‍ ശ്രമിച്ചില്ലെന്ന് ബിജെപി പരാതിപ്പെുന്നു തടയാനായി ചെന്ന ഒരു പോലീസുകാരനെ സംഘാംഗങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞു.

Tags : BJP -CPM 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ