General News

ഗുജറാത്തില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

Thu, Jul 27, 2017

Arabianewspaper 226
ഗുജറാത്തില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്ക് ആരംഭിച്ചു. ബിജെപിയുടെ വലയിലാണ് ഇവര്‍ ചെന്നു വീഴുന്നത്.


കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല പുറത്തു പോയതിനു പിന്നാലെയാണ് മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്.


ഇതോടെ ബിജെപി ശങ്കര്‍ സിംഗ് വഗേലയിലൂടെ പയറ്റുന്ന തന്ത്രം വെളിപ്പെട്ടു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമദ് പട്ടേലിന്റെ തൊല്‍വി ഉറപ്പാക്കുകയാണ് ബിജെപിയുടെ തന്ത്രം.


ഓഗസ്ത് എട്ടിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തി്ല്‍ നിന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു വരുമ്പോള്‍ അഹമദ് പട്ടേലിന്റെ തോല്‍വി ഉറപ്പു വരുത്തകയാണ് ബിജെപി. പട്ടേലിനെതിരെ ബല്‍വന്ത് സിംഗ് രാജ്പുത്തിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെ പിന്തുണച്ച് വോട്ടു ചെയ്ത 11 എംഎല്‍എമാര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടു ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.


ഗുജറാത്തില്‍ നിന്നും മൂന്നു സീറ്റുകളിലാണ് മത്സരം നടക്കുക അഹമദ് പട്ടേല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറിയവരില്‍ പെടും.


 

Tags : Gujarat 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ