General News

ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തു

Thu, Jul 27, 2017

Arabianewspaper 241
ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തു

ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സത്യ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുമ്പോള്‍ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടി അംഗങ്ങള്‍ ബീഹാറില്‍ പലയിടങ്ങളിലും റോഡു തടഞ്ഞു.


ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയായും സത്യ്ര്രപതിജ്ഞ ചൊല്ലി അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ യാണ് സത്യ പ്രതിജ്ഞാ ചടങ്ങ് നടന്നത്. നിതിഷ് രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ മന്ത്രിസഭയുമായി അധികാരമേറ്റത്.


ബിജെപിക്കെതിരെ മഹാസഖ്യം എന്നു കൊട്ടിഘോഷിച്ച മുന്നണിയാണ് ഇതോടെ താറുമാറായത്. ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ലോക്ദളും കോണ്‍ഗ്രസും ചേര്‍ന്നാണ് 2015 ല്‍ ബീഹാറില്‍ മതേതര മുന്നണി ഉണ്ടാക്കി ബിജെപിയെ അധികാരത്തില്‍ അടുപ്പിക്കാതെ സര്‍ക്കാര്‍ ഉണ്ടാക്കിയത്. എന്നാല്‍. ലാലുവിന്റെയും മക്കളുടേയും അഴിമതി നിയന്ത്രിക്കാനാകാതെ നിതീഷ് ബന്ധം ഉപേക്ഷിക്കുകയായിരുന്നു.


നിതീഷ് രാജിവെച്ച് മിനിട്ടുകള്‍ക്കുള്ളിലാണ് ബിജെപി നേതാവ് സുശീല്‍ മോഡി 132 അംഗങ്ങളുടെ പിന്തുണയുമായി ഗവര്‍ണറെ കണ്ടത്. നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ സംസാരി്ച് തീരുമാനിച്ചിരുന്നതായാണ് ഇത് തെളിയിക്കുന്നത്.


ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം അവസാനിപ്പിച്ചാണ് നിതീഷ് പൊടുന്നനെ എന്‍ഡിഎയുടെ ഭാഗമായത്.


ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവിന്റെ അഴിമതികളുമായി പൊരുത്തപ്പെടാനാകുന്നില്ലെന്നു തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാത്തതിനാലാണ് താന്‍ ലാലുവുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതെന്നും നിതീഷ് പറഞ്ഞിരുന്നു.


അഴിമതി ആരോപണം നേരിടുന്ന തേജസ്വി യാദവ് രാജിവെയ്ക്കണമെന്ന ജെഡിയുവിന്റെ ആവശ്യം ലാലു തള്ളി. ഇതോടെയാണ് സഖ്യം ഉലഞ്ഞത്. നേരത്തെ, ബിജെപിയുമായി നിതീഷ് ചര്‍ച്ച നടത്തിയരുന്നതായാണ് സൂചന.


രാജി വെച്ച ഉടനെ തന്നെ പ്രധാനമന്ത്രി മോഡി നിതീഷിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ട്വിറ്റര്‍ പോസ്റ്റിട്ടിരുന്നു. താമസിയാതെ ബിജെപി നിതീഷിന് പിന്തുണ പ്രഖ്യാപിച്ചു മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ നിതീഷ് ഗവര്‍ണറെ സന്ദര്‍ശിച്ച് ബിജെപിയുടെ പിന്തുണ അറിയിച്ചു. ഇതോടെ, 24 മണിക്കൂറുകള്‍ക്കുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരവും നിതീഷിന് ലഭിച്ചു


ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍ രേഖാമൂലം പിന്തുണ അറിറിയിച്ചു. എന്നാല്‍, തന്റെ പാര്‍ട്ടിയാണ് ഇപ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും ആര്‍ജെഡിയെ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ലാലു ഗവര്‍ണറോട് ആവശ്യപ്പെട്ടു.


തേജസ്വി യാദവും അനുയായികളും രാത്രി വൈകിയും ഗവര്‍ണറുടെ വസതിക്കുമുന്നില്‍ പ്രതിഷേധ യോഗം നടത്തി. നിതീഷും മോഡിയും തമ്മില്‍ നടത്തിയ ഒത്തുകളിയാണ് രാജി നാടകവും മന്ത്രിസഭാ രൂപികരണവുമെന്ന് ലാലു കുറ്റപ്പെടുത്തി.


ലാലുവും മക്കളും കോടികളുടെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നേരിടുകയാണ്. ഇതാണ് നിതീഷിനെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്ന് കരുതുന്നു.


2014 ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ നിയോഗിച്ചതോടെയാണ് നിതീഷ് കുമാര്‍ ബിജെപിയുമായ സഖ്യം അവസാനിപ്പിച്ച് ലാലു കോണ്‍ഗ്രസ് കൂട്ടുക്കെട്ടില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം കൈവരിച്ചത്.


243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. 71 അംഗങ്ങളുളള ജനതാ ദള്‍ യുണൈറ്റഡിന് 53 അംഗങ്ങളുള്ള ബിജെപിയുടെ പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെ 124 അംഗങ്ങളുമായി കേവല ഭൂരിപക്ഷമായി. രാം വിലാസ് പസ്വാന്റെ ലോക് ജന ശക്തി പാര്‍ട്ടിയുടെ രണ്ടംഗങ്ങളും നിതീഷിനെ പിന്തുണയ്ക്കും.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ