General News

ജുനൈദിന്റെ കുടുംബത്തിന് പിണറായി വിജയന്റെ പിന്തുണ

Thu, Jul 27, 2017

Arabianewspaper 139
ജുനൈദിന്റെ കുടുംബത്തിന് പിണറായി വിജയന്റെ പിന്തുണ

ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. ബീഫിനെ ചൊല്ലി നടന്ന സംഘട്ടനത്തില്‍ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിനെയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.


സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ജുനൈദിന്‍െ കുടുംബം ഡെല്‍ഹി കേരള ഹൗസില്‍ എത്തിയത്.


ജുനൈദിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കഴിഞ്ഞ ജൂണ്‍ 26 നാണ് ഹരിയാന സ്വദേശി ജുനൈദും സഹോദരങ്ങളും ട്രെയിനില്‍ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ടത്. ഈദിനുളള സാമഗ്രികളുമായി ഡെല്‍ഹി സന്ദര്‍ശിച്ച് മടങ്ങിയ ഇവരെ ട്രെയിനിലുണ്ടായിരുന്ന ചിലര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് , നിങ്ങള്‍ ബീഫ് കഴിക്കുന്നവരാണെന്ന് പറഞ്ഞായി ആക്രമണം. ഇതിനിടയില്‍ ഒരാളുടെ കുത്തേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ജുനൈദ് താമസിയാതെ മരണമടഞ്ഞു, സംഭവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു

Tags : Pinarayi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ