General News

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു, ചാനല്‍ ന്യുസ് എഡിറ്റര്‍ അറസ്റ്റില്‍

Wed, Jul 26, 2017

Arabianewspaper 194
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു, ചാനല്‍ ന്യുസ് എഡിറ്റര്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്‌തെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മാതൃഭൂമി ചാനലിലെ ന്യുസ് എഡിറ്റര്‍ അമല്‍ കൃഷ്ണദാസിനെ പോലീസ് അറസ്റ്റു ചെയ്തു.


ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യുസറായ യുവതിയാണ് പരാതി നല്‍കിയിത്. തന്നെ നൈറ്റ് ഷ്ഫ്റ്റ് സമയത്ത് ഓഫീസിലും, ലിഫ്റ്റിലും കാറിലും മറ്റും വെച്ച് നിരന്തരം പീഡിപ്പിച്ചെന്നും രാത്രി ഫോണിലൂടെ ലൈംഗിക വര്‍ത്തമാനം പതിവാക്കിയിരുന്നതായും പരാതിയില്‍ പറയുന്നു.


അമല്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയവെ സന്ദര്‍ശിച്ചിരുന്നുവെന്നും അന്ന് ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ഇയാള്‍ നിയമ പരമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷം തന്നെ വിവാഹം കഴിക്കാമെന്നായിരുന്നു വാഗ്ദാനം ചെയ്തത്.


ഒരേ ജോലി സ്ഥലത്ത് ഉള്ളതിനാല്‍ താന്‍ ഇത് അംഗീകരിക്കുകയായിരുന്നു. എന്നാല്‍, പിന്നീട് ഇയാള്‍ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറി. തനിക്ക് മറ്റ് സ്ത്രീകളഉമായി ബന്ധമുണ്ടെന്നും ആരേയും വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നും ഇയാള്‍ പറയുകയായിരുന്നു.


നേരില്‍ കണ്ട് ചോദി്ചപ്പോള്‍ ഭീഷണിപ്പെടുത്തകയും ജോലി കളയിക്കുമെന്ന് പറയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ