General News

അമിത്ഷാ രാജ്യസഭയിലേക്ക്, പ്രതിരോധ മന്ത്രിയാകുമെന്ന് സൂചന

Wed, Jul 26, 2017

Arabianewspaper 356
അമിത്ഷാ രാജ്യസഭയിലേക്ക്, പ്രതിരോധ മന്ത്രിയാകുമെന്ന് സൂചന

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്നു. മനോഹര്‍ പാരിഖര്‍ രാജിവെച്ച ഒഴിവില്‍ പ്രതിരോധ മന്ത്രിയാകുകയാണ് ലക്ഷ്യമെന്ന് സൂചനകളുണ്ട്.


ഗുജറാത്തില്‍ നിന്നും ഉറപ്പുള്ള സീറ്റാണ് അമിത് ഷാ മത്സരിക്കുന്നത്. ഇതിനൊപ്പം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി വീണ്ടും ഗുജറാത്തില്‍ നിന്നും രാജ്യസഭയിലെത്തും.


ഓഗസ്ത് എട്ടിനാണ് തിരഞ്ഞെടുപ്പ്.ഇതാദ്യമായാണ് അമിത് ഷാ പാര്‍ലമെന്റില്‍ എത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നും മത്സരിച്ച് രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ട സ്മൃതി ഇറാനി ഗുജറാത്തില്‍ നിന്നും പിന്നീട് രാജ്യസഭയിലേക്ക് എത്തുകയായിരുന്നു.


കേന്ദ്ര മന്ത്രിയായിരുന്ന അനില്‍ മാധവ് ദേവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മദ്ധ്യ പ്രദേശ് സീറ്റില്‍ സംപാദ്യ അയ്ക് മത്സരിക്കും.

Tags : Amit Shah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ