General News

ലാലുവുമായി പിരിഞ്ഞു, നിതീഷ് ബിജെപി പക്ഷത്തേക്ക് , സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട്

Wed, Jul 26, 2017

Arabianewspaper 191
ലാലുവുമായി പിരിഞ്ഞു, നിതീഷ് ബിജെപി പക്ഷത്തേക്ക്

ബീഹാറില്‍ ലാലു പ്രസാദവ് യാദവും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം തകര്‍ത്ത് ജനതാദള്‍ യുണൈറ്റഡ് പുറത്ത്. മുഖ്യമന്ത്രി സ്ഥാനം നീതിഷ് കുമാര്‍ രാജിവെച്ചു.ഇതിനെ തുടര്‍ന്ന് മറ്റ് ജെഡിയു മന്ത്രിമാരും രാജി സമര്‍പ്പിച്ചു


തുടര്‍ന്ന്, ബിജെപി പിന്തുണയോടെ നിതീഷ് സര്‍ക്കാര് രൂപികരിക്കാന്‍ അവകാശ വാദം ഉന്നയിച്ചു. വ്യാഴാഴ്ച രാവിലെ തന്നെ നിതീഷ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യും.. ഗവര്‍ണറെ കണ്ട് മന്ത്രിസഭാ രൂപികരണത്തിന് നീതീഷ് അവകാശ വാദം ഉന്നയിച്ചു.


നിയമസഭയില്‍ ബിജെപി പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷിന് കഴിയും. ഇതോടെ, കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും അധികാരത്തില്‍ നിന്നും പുറത്തായി.


ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുമായി മന്ത്രിസഭയെ നയിക്കാനാവുന്നില്ലെന്നും ലാലുവിന്റെ മകന്‍ തേജ്വസി യാദവിനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഇത് ചെയ്തില്ലെന്നും വന്‍ അഴിമതി കേസുകളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.


അഴിമതി കേസുകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ തേജ്വസി യദവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലാലുവും കുടുംബവും ഇതിനോട് പ്രതികരിക്കാതെ ഇരിക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ