General News

പള്‍സര്‍ സുനിയെ അറിയി്‌ല്ലെന്ന് കാവ്യ മാധവന്‍

Wed, Jul 26, 2017

Arabianewspaper 188
പള്‍സര്‍ സുനിയെ അറിയി്‌ല്ലെന്ന് കാവ്യ മാധവന്‍

പള്‍സര്‍ സുനിയെ അറിയില്ലെന്ന് കാവ്യ മാധവന്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കി. ദിലീപിന്റെ സ്വാഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. തനിക്കറിയാവുന്ന ദിലീപ് സൗമ്യനാണെന്ന മറുപടിയാണ് കാവ്യ നല്‍കിയത്.


മഞ്ജു വാര്യരുമായുള്ള ബന്ധം അകന്നതിനെ കുറിച്ച് താന്‍ ചോദിച്ചിട്ടില്ല. ആക്രമത്തിനിരയായ നടിയുമായി ദിലീപിന് ശത്രുതയുള്ള കാര്യവും അറിയില്ലെന്ന് കാവ്യ പറഞ്ഞു.


ദിലീപിന്റെ അനുജന്റെ വസതിയില്‍ ചൊവ്വാഴ്ചരാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് വരെയായിരുന്നു കാവ്യയെ ചോദ്യം ചെയ്യല്‍. കാവ്യ പറഞ്ഞതില്‍ അവ്യക്തതയുണ്ടെന്നും മറ്റുള്ളവരുടെ മൊഴിയുമായി കാവ്യയുടെ മൊഴി താരതമ്യം ചെയ്ത് പരിശോധിക്കുമെന്നും വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നും പോലീസ് പറയുന്നു.


പള്‍സര്‍ സുനി കാക്കനാട്ടെ കടയില്‍ വന്നതായി അറിയില്ലെന്നും താന്‍ വല്ലപ്പോഴും മാത്രമാണ് കടയില്‍ ചെല്ലുന്നതെന്നും കാവ്യ പറഞ്ഞു.


പിസി ജോര്‍ജ് എംഎല്‍എയെയും മകന്‍ ഷോണ്‍ ജോര്‍ജിനേയും പോലീസ് ചോദ്യം ചെയ്യും. ദിലീപിനെ പിന്തുണച്ച് പിസി ജോര്‍ജ് രംഗത്ത് എത്തിയിരുന്നു. ഷോണ്‍ ജോര്‍ജുമായി ചേര്‍ന്ന് വാഗമണില്‍ ദിലീപ് ഭൂമി വാങ്ങിയെന്ന ആരോപണവും പോലീസ് ചോദിച്ചറിയും.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ