General News

യെച്ചൂരിക്കെതിരായ പരാമര്‍ശം. പിണറായി ഖേദം പ്രകടിപ്പിച്ചു

Wed, Jul 26, 2017

Arabianewspaper 249
യെച്ചൂരിക്കെതിരായ പരാമര്‍ശം. പിണറായി ഖേദം പ്രകടിപ്പിച്ചു

ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് അയയ്ക്കില്ലെന്ന് മാധ്യമ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വിവാദമായതോടെ കേന്ദ്ര കമ്മറ്റിയില്‍ പിണറായി വിജയന്‍ ഖേദം പ്രകടിപ്പിച്ചു.


പിണറായി വിജയന്റെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരി തന്നെയാണ്. ദീര്‍ഘമായ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രമാണ് അച്ചടിച്ച് വന്നതെന്നും പരസ്യ അഭിപ്രായ പ്രകടനം നടത്തിയതില്‍ തനിക്ക് ജാഗ്രത കുറവുണ്ടായതായും ഖേദം പ്രകടിപ്പിക്കുന്നതായും കാണിച്ച് പിണറായി കത്തു നല്‍കി


പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ പരസ്യ അഭിപ്രായ പ്രകടനം നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് ബംഗാള്‍ ഘടകം പരാതി നല്‍കിയിരുന്നു. കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്യും മുമ്പ് ഇക്കാര്യത്തില്‍ പരസ്യ നിലപാട് എടുത്തത് പാര്‍ട്ടിയുടെ അച്ചടക്കത്തിന് യോജിച്ചതല്ലെന്നാണ് ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടിയത്.


പാര്‍ട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിന് രാജ്യസഭാ അംഗമെന്ന പദവി തടസമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു പാര്‍ട്ടി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍ പാര്‍ലമെന്ററി ഉത്തരാവിദത്തങ്ങള്‍ നിറവേറ്റാന്‍ സാധിക്കില്ലെന്നും പിണറായി പറഞ്ഞിരുന്നു.


എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സീതാ റാം യെച്ചൂരി ഈ രണ്ടു ഉത്തരവാദിത്തങ്ങളും ഭംഗിിയായി നിറവേറ്റുകയായിരുന്നുവെന്ന് ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടുന്നു.


മാത്രമല്ല, രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെയും ഇടതു പക്ഷത്തിന്റേയും ശബ്ദം ഉയര്‍ന്നു കേള്‍ക്കാന്‍ ഇടയാക്കിയത് സീതാറാം യെച്ചൂരിയുടെ സാന്നിദ്ധ്യമായിരുന്നുവെന്നും നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ നയിക്കുന്ന ചുമതലയാണ് യെച്ചൂരി നിര്‍വഹിച്ചിരുന്നതെന്നും മായാവതിയുടെ രാജിക്കു പുറമെ യെച്ചൂരിയെ രാജ്യസഭയിലെത്തുന്നത് തടഞ്ഞത് പ്രതിപക്ഷ നിരയ്ക്ക് ഏറ്റ പ്രഹരമാകുമെന്നും പലരും അഭിപ്രായപ്പെട്ടു.


എന്നാല്‍, കേരളത്തില്‍ വി എസ് അച്യുതാനന്ദനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനം പിണറായി ഗ്രൂപ്പ് സമര്‍ത്ഥമായി തടയുകയായിരുന്നുവെന്നാണ് ബംഗാള്‍ ഘടകത്തിലെ ചില നേതാക്കള്‍ പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ