General News

മദ്യപിച്ച് കാറോടിച്ചു മൂന്നു പേര്‍ക്ക് പരിക്ക്, വനിതാ ഡോക്ടര്‍ പിടിയില്‍

Wed, Jul 26, 2017

Arabianewspaper 168
മദ്യപിച്ച് കാറോടിച്ചു മൂന്നു പേര്‍ക്ക് പരിക്ക്, വനിതാ ഡോക്ടര്‍ പിടിയില്‍

കൊല്ലത്ത് മദ്യപിച്ച് കാറോടിച്ച വനിതാ ഡോക്ടറെ പോലീസ് പിടികൂടി. മദ്യ ലഹരിയില്‍ ആറോളം കാറുകളെ ഇടിച്ചു തെറിപ്പിച്ച ഡോക്ടര്‍ രശ്മി പിള്ളയെ പോലീസ് അറസ്റ്റു ചെയ്തുയ


ചൊവ്വാഴ്ച രാത്രി എട്ടോടെ മാടന്‍നട കവലയിലായിരുന്നു സംഭവം. പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. വൈദ്യ പരിശോധനയ്ക്ക് വിസമ്മതിച്ച ഇവര്‍ വനിതാ പോലീസിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.


മദ്യപിച്ച് വാഹനമോടിച്ചതിനും അപകടം ഉണ്ടാക്കിയതിനും ഡ്യുട്ടിയിലുള്ള പോലീസുകാരെ ആക്രമിച്ചതിനും കേസ് എടുത്തു.


ഇതിനിടെ വിവരമറിഞ്ഞത്തിയ ചാനല്‍ പ്രവര്‍ത്തകര്‍ക്കു നേരേയും കയ്യേറ്റ ശ്രമം ഉണ്ടായി.


അമിത വേഗത്തില്‍ വന്ന ആഡംബര കാര്‍ മറ്റൊരു കാറില്‍ ഇടിക്കുകയായിരന്നു. ഈ കാറിന്റെ മുന്‍വശം തകര്‍ന്നു. ചാത്തന്നൂര്‍ സ്വദേശിയായ അജിത്തിന് കൈക്ക് ഒടിവു വന്നു. ഇതിനു ശേഷം കാര്‍ അഞ്ച് ബൈക്കുകളുടെ മേല്‍ ഇടി്ച്ചു കയറി.


മദ്യപിച്ച് അവശ നിലയിലായിരുന്നു ഇവര്‍. ഇതിനു മുമ്പും ഇവര്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ കേസുണ്ട്.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ