General News

കേജ് രിവാളിനു വേണ്ടി വാദിക്കില്ല -ജെഠ്മലാനി

Wed, Jul 26, 2017

Arabianewspaper 167
കേജ് രിവാളിനു വേണ്ടി വാദിക്കില്ല -ജെഠ്മലാനി

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനു വേണ്ടി താന്‍ ഇനി വാദിക്കില്ലെന്ന് പ്രമുഖ അഭിഭാഷകന്‍ രാം ജെഠ്മലാനി. തനിക്ക് വക്കീല്‍ ഫീസായി ലഭിക്കേണ്ട രണ്ടു കോടി രൂപ എത്രയും വേഗം തരാനും അദ്ദേഹം ആവശ്യപ്പെട്ടു.


ധനമന്ത്രി അരുണ്‍ ജെയ്റ്റിലി നല്‍കിയ അപകീര്‍ത്തി കേസിലാണ് ജെഠ്മലാനി അരവിന്ദ് കേജി രിവാളിനു വേണ്ടി വാദിക്കുന്നത്.


ജെയ്റ്റിലിക്കെതിരെ കേജ് രിവാള്‍ മോശം പരാമര്‍ശം നടത്തിയത് തെറ്റാണെന്നും ജെഠ്മലാനി പറഞ്ഞു. എന്നാല്‍, രാം ജെഠ്മലാനിയാണ് ജെയ്റ്റിലിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം കോടതിയ്ക്കുള്ളില്‍ നടത്തിയതെന്ന് കേജ് രിവാള്‍ ആരോപിച്ചിരുന്നു.


ജെയ്റ്റിലി നല്‍കിയ പത്തു കോടിയുടെ അപകീര്‍ത്തി കേസിനിടെ ജെയ്റ്റിലിയെ ക്രിമിനല്‍ എന്നു പരാമര്‍ശി്ച്ചത് വിവാദമായിരുന്നു ഇതിനെതിരെ ജെയ്റ്റിലി മറ്റൊരു അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. ജെയ്റ്റിലിയും ജെഠ്മലാനിയും നേരിട്ടു നടത്തിയ വാദ പ്രതിവാദത്തില്‍ താങ്കളുടെ കക്ഷിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണോ ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ചോദിച്ചിരുന്നു. ഇതിന് ജെഠ്മലാനി മറുപടി നല്‍കിയില്ല. ഇതേ തുടര്‍ന്ന് വീണ്ടും പത്തു കോടിയുടെ അപകീര്‍ത്തി കേസ് ജെയ്റ്റിലി ഫയല്‍ ചെയ്യുകയായിരുന്നു.


ഈ കേസിന്റെ വിചാരണ വേളയില്‍ കേജ് രിവാള്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ തന്റെ അഭിഭാഷകനോട് ജെയ്റ്റിലിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്താന്‍ അവശ്യപ്പെട്ടിരുന്നില്ലെന്ന് വിശദീകരിച്ചിരുന്നു. എന്നാല്‍, കേസിന്റെ ആവശ്യത്തിനായി പല വട്ടം സംസാരിച്ചിരുന്നപ്പോള്‍ കേജ് രിവാള്‍ ജെയ്റ്റിലിയെ മോശം പദം ഉപയോഗിച്ചാണ് പരാമര്‍ശിച്ചിരുന്നത്. ഇതാണ് താന്‍ കോടതിയില്‍ ആവര്‍ത്തിച്ചതെന്ന് ജെഠ്മലാനി പറയുന്നു.


മുഖ്യമന്ത്രിക്കു വേണ്ടി കേസ് വാദിച്ചതിന് ഡെല്‍ഹി സര്‍ക്കാര്‍ 3.5 കോടി രൂപ ജെഠ്മലാനിക്ക് നല്‍കിയിരുന്നു. ഒരു പ്രാവശ്യം കോടതിയില്‍ ഹാജരാകുന്നതിന് 22 ലക്ഷം രൂപയും, അടിസ്ഥാന ഫീസായ ഒരു കോടിയുമാണ് നല്‍കിയത്. ഇനിയും രണ്ടു കോടി രൂപയാണ് ജെഠ്മലാനി ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വകാര്യ കേസ് വാദിക്കുന്നതിന് പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചെലവിടുന്നതിലെ അനൗചിത്യവും അധാര്‍മികതയും പലരും വിമര്‍ശിച്ചിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ