General News

സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ല- എതിര്‍ത്തത് കേരള ഘടകം

Wed, Jul 26, 2017

Arabianewspaper 179
സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ല- എതിര്‍ത്തത് കേരള ഘടകം

സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിര്‍ദ്ദശേം സിപിഎം കേന്ദ്ര കമ്മറ്റി തള്ളി. കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ ശക്തമായി എതിര്‍ത്തു. ഇതോടെ മൂന്നാം വട്ടവും യെചൂരിയെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കം പൊളിഞ്ഞു. ബംഗാള്‍ ഘടകത്തിനു പുറമേ ത്രിപുര ഘടകവും യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനായി വാദിച്ചിരുന്നു. പൊളിറ്റ് ബ്യുറോ ഈ നീക്കം നേരത്തെ തന്നെ തള്ളിയിരുന്നു.


കോണ്‍ഗ്രസുമായി സഹകരിച്ചുള്ള നീക്കം ബംഗാളില്‍ മതിയെന്നും ദേശീയ തലത്തിലും കേരളത്തിലും ഇതിനു നീക്കം അരുതെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.


അതേസമയം, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പാര്‍ലമെന്റിന് ആവശ്യമുണ്ടെന്ന് കോണ്‍ഗ്രസും അഭിപ്രായപ്പെട്ടിരുന്നു. ബംഗാള്‍ ഘടകത്തെ ചൊടിപ്പിക്കുന്ന നിലപാടാണ് കേരള ഘടകം എടുത്തത്. തുടര്‍ന്ന് വോട്ടെടുപ്പിലൂടെ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാനുള്ള ശ്രമം നടന്നു.


തമിഴ്‌നാട്, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നുള്ള പിന്തുണ കേരള ഘടകത്തിന് ലഭിച്ചതോടെ വോട്ടെടുപ്പില്‍ ബംഗാള്‍ ഘടകത്തിന്റെ നീക്കം പരാജയപ്പെടുകയായിരുന്നു. നാലു മണിക്കൂറാണ് യോഗം യെച്ചൂരി വിഷയം ചര്‍ച്ച ചെയ്തത്. രണ്ടു തവണയില്‍ കൂടുതല്‍ സിപിഎം അംഗങ്ങള്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കരുതെന്ന പാര്‍ട്ടി നിലപാടാണ് കേരള ഘടകത്തിന് തുണയായത്.


കേരള ഘടകത്തില്‍ വി എസ് അച്യുതാനന്ദന്‍ മാത്രമാണ് സീതാറാം യെച്ചുരി ഏതു വിധേനയും രാജ്യസഭയില്‍ എത്തണമെന്ന് നിലപാടെടുത്തത്. എന്നാല്‍, പിണറായി വിജയന്റെ നിലപാടിനടിയില്‍ പെട്ട് വിഎസിന്റെ ശബ്ദം മു്ങ്ങിപ്പോകുകയായിരുന്നു.


പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കേണ്ട വ്യക്തിയല്ലെന്നാണ് പിണറായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടറിമാരും പൂര്‍ണസമയ പ്രവര്‍ത്തകരാകണമെന്നാണ് സിപിഎം നിലപാട്. സീതാറാം യെച്ചൂരി പൂര്‍ണ സമയ പ്രവര്‍ത്തകനായി പാര്‍ട്ടിയെ വളര്‍ത്താനുള്ള ശ്രമം നടത്തണമെന്നും പിണറായി പറഞ്ഞു.


പിണറായി വിജയന്‍ ഇന്ത്യ്ന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിനെതിരെ ബംഗാള്‍ ഘടകം രംഗത്ത് വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതി ദേശീയ നേതൃത്വത്തിന് ന്ല്‍കാാണ് ബംഗാള്‍ ഘടകത്തിന്റെ നീക്കം. കേരള ഘടകത്തിന്റെ നിലപാട് ഭാവിയി്ല്‍ സിപിഎം ബംഗാള്‍ ഘടകവുമായി സ്വര ചേര്‍ച്ചയില്ലായ്മയില്ലേക്ക് നീങ്ങുമെന്നാണ് സൂചന.


യെച്ചൂരിയെ രാജ്യസഭയിലേക്ക് അയയ്ക്കാതിരിക്കുന്നത് സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരമായിരിക്കുമെന്നാണ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പ്രതികരിച്ചത്. മറ്റു ചില രാഷ്ട്രീയ നിരീക്ഷകരും ഇതിനോട് യോജിക്കുന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ