General News

ഭരണത്തഴലില്‍ പാഴ്‌ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു -കുമ്മനം

Tue, Jul 25, 2017

Arabianewspaper 140
ഭരണത്തഴലില്‍ പാഴ്‌ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു -കുമ്മനം

കേന്ദ്ര ഭരണത്തിന്റെ തഴലില്‍ ചില പാഴ്‌ച്ചെടികള്‍ തഴച്ചു വളരാന്‍ ശ്രമിച്ചെന്നും തിരിച്ചറിഞ്ഞപ്പോള്‍ അവയെ പിഴുതെറിഞ്ഞെന്നും പാര്‍ട്ടിയെ ബാധിച്ച അഴിമതി വിവാദത്തെ പരാമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.


പാര്‍ട്ടിയില്‍ ഇനിയും ചില ഇത്തിക്കണ്ണികള്‍ ഉണ്ടെന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെയും ഇല്ലാതാക്കുമെന്നും കുമ്മനം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


ഒറ്റപ്പെട്ട സംഭവത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ ബിജെപി നേതൃത്വത്തെ മുഴുവന്‍ അഴിമതിക്കാരായും തട്ടിപ്പുകാരായും ചിത്രികരിക്കുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കരുതിയിരിക്കണമെന്നും ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുള്ള പോസ്റ്റില്‍ പറയുന്നു.


അഴിമതിയില്‍ ആണ്ടു നിന്ന ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ മോഡിക്കു പിന്നില്‍ അണിനിരന്നവരാണ് ബിജെപിയിലുള്ളത് അഴിമതിയോട് സന്ധി ഇല്ലാത്ത സമരം പ്രഖ്യാപിച്ച അമിത്ഷായാണ് പാര്‍ട്ടിയെ നയിക്കുന്നത് . കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ നാളിതുവരെ അഴിമതിയുടെ ലാഞ്ചന പോലും എതിരാളികള്‍ക്ക് കണ്ടുപിടിക്കാനായില്ല ആ നിരാശയാണ് ഒരു വ്യക്തി ചെയ്ത അഴിമതിയെ പര്‍വതീകരിച്ച് കാണിച്ച് പാര്‍ട്ടിക്കെതിരെ ആക്രമിക്കാനുള്ള ആയുധമായി ചിലര്‍ മാറ്റിയതെന്നും കു്മ്മനം പറയുന്നു.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ